ചെറുപുഞ്ചിരിയോടെത്തി നോക്കി സൂര്യൻ
മലകൾക്കു പിന്നിലായൊളിച്ചുകളിക്കുന്നു
തുഷാര ബിന്ദുവിൽ തട്ടിയാ രശ്മികൾ
ഏഴു വർണ്ണങ്ങളായി വിരിയുന്നു
പക്ഷികൾ പാടുന്ന മധുര ഗാന -
മതിൻ താളത്തിലിളകിയാടുന്നു മാമരങ്ങൾ
കുഞ്ഞു കാറ്റിൻ തലോടലേറ്റിട്ടാ -
കുഞ്ഞു പൂവുകൾ കൺ തുറക്കുന്നു
പച്ചില ത്തുമ്പിൽ നിന്ന ടരും ജലകണം
ഭൂമി തൻ മാറിലേയ്ക്കിറ്റു വീഴുന്നു
ഉയരേ പറക്കുന്ന കുഞ്ഞു പൈങ്കിളി പാടുന്നു മധുരമായ്
കൺതുറക്കുക മർത്യാ, പുത്തൻ പ്രഭാതമായ്