ഭാരത മണ്ണിൽ വളർന്നു ഞാൻ
ഭാരതാംബെ നമിക്കുന്നു നിത്യവും
മതങ്ങൾ വേർപെടുത്തി നിർത്തിടും മനുഷ്യരെ
നീചപ്രവർത്തികൾ പഠിച്ച് പഠിപ്പിച്ചുo
വേറിട്ടു നിൽക്കുന്നു ധനാ ഠ്യ രേല്ലാം
പ്രകൃതിയെ ചവിട്ടിയരച്ച നീ എന്നോട് ദയ ഒന്നു
കാണിക്കാതെ രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല
എല്ലാറ്റിനും എനിക്ക് മനുഷ്യനെന്ന ഒറ്റ വാക്ക്
വേറിട്ടു പോയ കണ്ണികൾ ആയ നാം ഓരോരുത്തരും
ഒന്നിച്ചു ചേരുവാൻ ഇടയാക്കി പ്രകൃതി ദേവി
അതിനു ദുരന്തമായി മാരക രോഗം വീശിയടിച്ചു
അതിനെ ഓമനപേര് നൽകി കൊറോണ എന്ന്
അതിൽ നിന്ന് മുക്തി നേടുവാൻ
നമ്മൾ മതിലുകൾ തീർക്കും നമ്മുടെ മന്ദിരങ്ങൾ.