ഹോ..,പ്രളയമേ മുക്കീ നീ എ-
ന്റെ കേരളമെന്ന ചെറു നാടിനെ,
നിൻ ഒഴുക്കുജലം മാറ്റി
മനുഷ്യ ധിക്കാരത്തെ .....,
കണ്ടു നിന്ന വരും കാണാതിരുന്നവരിലും
കണ്ണിൽ ഒരു നീർച്ചാൽ നീ ഒരുക്കി
നീ കൊടും ക്രൂരത ചെയ്തു മാറ്റി -
യപ്പോൾ പഠിച്ചു കേരളത്തി-
ലെ മനുഷ്യ ധിക്കാരികൾ പലതും
പക്ഷെ തോറ്റില്ല നിൻ മുന്നിൽ
ഞങ്ങൾ ഒത്തു ഒന്നായി മാറി
മനുഷ്യ ശ്രേണികൾ മുങ്ങിയിരിക്കുമ്പോൾ
നീട്ടി ആരുടെയോ മൂന്നു കൈകൾ1
വിജയത്തിൻ ഊഞ്ഞാലിലാടി-
കേരളമിന്നു ഭരിച്ചു ഐക്യത്തിൽ...