പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ ദുഃഖം


ഞാനെന്റെ നാട്ടിൽ ഇറങ്
      എൻ കൂട്ടുക്കാർക്കൊപ്പം
      കണ്ടു ഞാൻ പലതരം കൊടിയും സ്തൂപവും
      കണ്ടു ഞാൻ ദേവാലയങ്ങളും കടകളും
      ഒരുപോലെ ദുർഗന്ധമാണ്
      ചെവിയിൽ കൊതുകിന്റെ സംഗീതവും
      മൂക്കിൽ ദുർഗന്ധവും പൊടിയും
      ശ്വാസം വിടാതെ ഞാൻ നോക്കി നിൽക്കെ
      കാതടപ്പിക്കും നേതാവിൻ പ്രസംഗവും
      ഞെട്ടിക്കും യന്ത്രത്തിന്റെ ശബ്ദവും
      ആക്രോശമാവുന്ന പുരോഹിതൻ വാക്കും
      ഭീകരവാതത്തിൽ മുരടിച്ച മനുഷ്യനും
      ജീവനെടുക്കും മതഭ്രാന്തും
     നീതിപാലകരും
     കൊള്ളയടിക്കുന്ന കരിഞ്ചന്തക്കാരും
      മണ്ണിലും വിണ്ണിലും കൊള്ളില്ല പാർക്കാൻ
     പാതാളം തേടി നമുക്ക് പുറപ്പെടാം!!

 

അഭിഷേക്
9 F പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത