കൊറോണ കാലം എങ്ങനെ ഫലപ്രദമാക്കാം.......?
കൂട്ടുകാരേ...... എല്ലാവരും വീട്ടിൽ ഇരിക്കുകയാണല്ലോ...?ഈ സമയം കോറോണ രോഗത്തെ ഭയപ്പെടാതെ എങ്ങനെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താം എന്ന് ചിന്തിച്ചിട്ടുണ്ടോ...?
ഒന്നാമതായി നമ്മൾ നമ്മുടെ നല്ല ശീലങ്ങൾ കാത്തുസൂക്ഷിക്കുക എന്നതാണ്.ഈ സമയത്ത് നമ്മൾക്കു വരാവുന്ന നാശം എന്നത് നമ്മൾ ഉണ്ടാക്കിയെടുത്ത നമ്മുടെ നല്ല ശീലങ്ങൾ നഷ്ട്ടപ്പെട്ടുപ്പോകുന്ന ഒരവസ്ഥയാണ്. അവ നഷ്ട്ടപ്പെടുത്താൻ അനുവദിക്കരുത്.മറിച്ച് അത് കാത്തു സൂക്ഷിക്കുക. "You can't change your destiny , but you can change your habits and that's habits can change your destiny "ഇന്ത്യയുടെ മിസൈൽ മാൻ അബ്ദുൽ കലാം പറഞ്ഞതാണിത്. നമ്മുടെ ഭാവി കരുത്തുറ്റതാക്കുന്ന നമ്മുടെ ശീലങ്ങൾ നമ്മൾ മാറ്റാതിരിക്കുക. അവ കാത്തു സൂക്ഷിക്കുക. ഓരോ ദിവസവും നമ്മൾ ചെയ്യുന്ന കാര്യങ്ങൾ എവിടെയെങ്കിലും എഴുതി വെക്കുക.കൃത്യമായ ഒരു പ്ലാനിംഗ് വേണം. ഈ കാലത്ത് നിങ്ങൾ പഠന കാര്യങ്ങൾക്കും മറ്റു സംശയങ്ങൾക്കും സോഷ്യൽ മീഡിയകൾ പരമാവധി ഉപയോഗിക്കുക.
പുസ്തകങ്ങൾ വായിക്കാൻ പറ്റിയ ഏറ്റവും നല്ലൊരു സമയമാണിത്. വായിക്കാൻ ഇതിലും വലിയൊരു അവസരം ഇനി നമുക്ക് കിട്ടിയെന്നു വരില്ല.അതുപോലെ കഥകളും കവിതകളും എഴുതുന്നവർക്ക് അങ്ങനെയും ചെയ്യാം.... അങ്ങനെ ഈ ഒരു കൊറോണ കാലത്ത് നമുക്ക് ഒത്തിരി അറിവുകൾ നേടാം... നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. പറമ്പിലും മറ്റും നമുക്കായി അടുക്കളത്തോട്ടം നിർമിക്കാം. അത് നമ്മുടെ ആരോഗ്യം നന്നാക്കും. കുടുംബാംഗങ്ങളുമായി പല കാര്യങ്ങളും സംസാരിക്കാം. നമ്മുടെ കുംടുബം കുറച്ചു കൂടെ കരുത്തുള്ളതാക്കി മാറ്റാം. നമ്മുടെ പഴയ ബന്ധങ്ങളെല്ലാം പുതുക്കിയെടുക്കാം. ഒരുപാട് നല്ല ബന്ധങ്ങൾ ഉണ്ടാക്കാം. നമ്മുടെ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക. അവ ഉപകാരപ്രദമാക്കുക
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത
|