പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/അമ്മ - സ്‌നേഹത്തിന്റെ നിറകുടം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ സ്‌നേഹത്തിന്റെ നിറകുടം


അമ്മ എന്ന രണ്ടക്ഷരം എല്ലാം കൊണ്ടും മഹത്തരം തന്നെ.അമ്മ മനസ്സ് എന്താണെന്നറിയാൻ ഒരു അമ്മയക്ക് മാത്രമേ കഴിയൂ. ഒരു ഭ്രൂണത്തെ പത്തു മാസം ചുമന്ന്, വേദനകൾ മറന്ന്‌, അതിനെ നൊന്തു പ്രസവിക്കുന്ന ഒരമ്മയ്ക്ക് മാത്രമെ ആ വികാരം മനസ്സിലാക്കാൻ സാധിക്കൂ. സഹനത്തിന്റെയും കഴിവിന്റെയും നിറകുടമാണ് അമ്മ. ജനിച്ചു വീണ ഒരു കുഞ്ഞിന് അമ്മയുടെ സ്പർശനത്തിലൂടെ അറിയാൻ കഴിയുന്ന വികാരമാണ് വാത്സല്യം .മുലപ്പാൽ ആദ്യമായി നുണയുന്ന ഒരു കുഞ്ഞിന്റെ വികാരവും അത് നൽകുന്ന അമ്മയുടെ സ്നേഹവും തമ്മിൽ ഒരിക്കയും വേർപിരിക്കാനാവാത്ത ഒരു ബന്ധത്തിന്റെ തുടക്കമുണ്ട്. ഒരു കുഞ്ഞ് അമ്മയെ മനസ്സിലാക്കുന്നത് അമ്മയുടെ ഗന്ധത്തിലൂടെയൊ ശബ്ദത്തിലൂടെയൊ ഉള്ള ഒരു മാന്ത്രികത കൊണ്ടു തന്നെയാണ്.അമ്മയുടെ പരിലാളനകൾ ഒരു കുഞ്ഞിനും മതിയാവില്ല ... "മാതാ പിതാ ഗുരു ദൈവം" എന്നു പറയുന്നത് തന്നെ ആദ്യം മാതാവിനെ നമിക്കുക എന്നാണ് .മാതാവിനു മാത്രമേ ഒരു കുഞ്ഞനു ജന്മം നൽകാൻ കഴിയൂ. അപ്പോൾ അമ്മയാണ് കാണപ്പെട്ട ദൈവം.ആദ്യ ഗുരുവും അമ്മ തന്നെ.അമ്മ പറഞ്ഞു കൊടുക്കുന്ന ഓരോ വാക്കുകളും കുഞ്ഞിന്റെ നാവിലൂടെ പറഞ്ഞു വരുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അമ്മയ്ക്ക് മാത്രം അനുഭവപ്പെടുന്ന ഒന്നാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അമ്മ നൽകിയ ഓരോ ഉപദേശവും ഒരിക്കലും തെറ്റായി പോയിട്ടില." അമ്മയ്ക്ക് എന്നോട് ഒട്ടും സ്നേഹമില്ല "എന്ന്‌ പറയുമ്പോൾ ചിരിച്ചു കൊണ്ട് നടന്നുപോകുന്ന അമ്മ. അപ്പോൾ എന്തായിരിക്കും ആ മനസിൽകൂടി കടന്നു പോയിട്ടുണ്ടാവുക? ഒരു പനി വന്നാൽ രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്ന് കുഞ്ഞിനെ പരിചരിക്കാൻ അമ്മയ്ക്ക് മാത്രമെ കഴിയൂ. സ്കൂളിൽ നിന്നു വരുമ്പോൾ ഓടിച്ചെന്നു ഓമനക്കണം, ആഹാരം വാരിക്കൊടുത്ത് മുത്തം കൊടുക്കണം, കുളിപ്പിക്കണം താരാട്ടുപാടി ഉറക്കണം എല്ലാത്തിനും അമ്മ തന്നെ .... പിച്ച വെച്ചു നടന്നകാലം മുതൽ ഈ ലോകത്ത് നമ്മൾ വിട പറയുന്നത് വളരെ സുഖത്തിലും ദു:ഖത്തിലും ഒരുപോലെ ഉരുവിടുന്ന ഒരു പേരാണ് 'അമ്മ'. അമ്മ ഒരു സൗഭാഗ്യമാണ്. സ്നേഹമെന്ന പദത്തിന്റെ ലളിതമായ അർത്ഥമാണ് അമ്മ... ഒന്നു കണ്ടില്ലെങ്കിൽ നൊമ്പരമാകുന്ന, ഒന്നു വിളിച്ചില്ലെങ്കിൽ സങ്കടമാകുന്ന മഹാ വിസ്മയമാണ് അമ്മ... അമ്മയുടെ പ്രാർത്ഥനയും പിന്തുണയും എന്നും എന്റെ കൂടെയുണ്ടെന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ധൈര്യം. ഈ ലോകത്ത് അമ്മയ്ക്ക് പകരം വെക്കാൻ മറ്റൊന്നില്ല. അമ്മയ്ക്ക് പകരം അമ്മമാത്രം...
 

ദിൽന ഷെറിൻ
10 P പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം