ആദ്യമായി കൺമിഴിഞ്ഞപ്പോൾ പുൻ
ചിരിയാൽ പൊന്നുമ്മകൾ നല്കി..
ദാഹവുമായ് നാവു നുണഞ്ഞപ്പോൾ
ജീവാമൃതമേകി താരാട്ടി ഉറക്കി
മെല്ലെയൊന്നു കരഞ്ഞാൽ പോലും
ഓടി വന്നുമ്മ വെച്ചു മാറോടു ചേർത്തു പുല്കി.
ആദ്യമായ് അമ്മ എന്നക്ഷരം കേൾക്കെ
ആഹ്ലാദചിത്തയായ് നൃത്തം ചവിട്ടി ...
പിച്ച നടക്കുമെൻ കാലിൽ പാദസ്വരമിട്ടു.
ആടയാഭരണങ്ങൾ മാറി അണിയിച്ചു.
ഓരോ വളർച്ചയും നിറഞ്ഞ മനസ്സോടെ
കണ്ടു കൂട്ടായ് ,തണലായ് എന്നും കൂടെ വന്നു ...
അറിവുകളെന്നും അറിഞ്ഞു നടത്തി...
ചെയ്യേണ്ടതെന്തെന്നു ചെയ്തിറയിച്ചു -
അരുതാത്തതെൻ തെന്നു ചൊല്ലി തന്നു...
തെറ്റുകളെല്ലാം തിരുത്തി തന്നു...
അറിയുന്നു ഞാനാ നിർമല സ്നേഹം...
എൻ അമ്മ തൻ സ്നേഹം...
സ്നേഹമയിയാം എൻ അമ്മ നല്കി
സ്നേഹം നിറഞ്ഞൊരീ ജീവിതം...
എന്നുമീ സ്നേഹം നിറഞ്ഞൊരീ ജീവിതം.....