പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ
പരിസ്ഥിതിയും മനുഷ്യനും ഈശ്വരചൈതന്യവും സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ജീവിതം മംഗളപൂർണമായിത്തീരുന്നതെന്നു ഭാരതീയ ദർശനം നമ്മെ പഠിപ്പിക്കുന്നു. പ്രപഞ്ചവുമായുള്ള ഈ പരസ്പര ബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ്. വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണ ത്തിലെ കുഴപ്പങ്ങൾ കൊണ്ട് നമ്മുടെ പരിസരം മലിനമായിക്കൊണ്ടിരിക്കുകയാണ്. ഭൂമിയും ആകാശവും സമുദ്ര വുമെല്ലാം മനുഷ്യർ ഇങ്ങനെ മലിനമാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം പരിസര മലിനീകരണത്തിന്റെ ഏറ്റവും വലിയ തെളിവാണ്. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കികൊണ്ടിരിക്കുന്നു. ജീവൻ നിലനിർത്തുന്നതിന് വായുവെന്നപോലെ ആവശ്യമാണ് വെള്ളവും. എന്നാൽ ശുദ്ധജലം ഇന്ന് ഒരു സങ്കൽപ്പം മാത്രമാണ്. വ്യവസായശാലകളിൽനിന്നും പുറത്ത് വിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും വിഷമയമാക്കുന്നു. മനുഷ്യൻ കടൽ ജലത്തെയും മലിനമാക്കികൊണ്ടിരിക്കുകയാണ്. എണ്ണപ്പാട ങ്ങളിൽ നിന്നും ഒഴുകിവരുന്ന എണ്ണ കട്ടകളായ് കടലിൽ ഒഴുകി നടക്കുന്നു. ഇതിന്റെ ഫലമായി കടൽ സസ്യങ്ങളു ടെ വളർച്ച കുറയുന്നു ഇങ്ങനെ ഓക്സിജന്റെ ഉത്പാദനം വളരെ കുറയുന്നു. വനനശീകരണമാണ് പരിസ്ഥിതിയെ നാശത്തിലേയ്ക്ക് വഴിത്തെളിക്കുന്ന മറ്റൊരു വിപത്തു്. വനനശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ ബാധിക്കുന്നു ഈ മണ്ണൊലിപ്പ് കൃഷിയുടെ മാതൃത്ത്വത്തെ യാണ് നശിപ്പിക്കുക. അമിതമായ വനനശീകരണം പരിസ്ഥിതിയുടെ സംതുലനാവസ്ഥയെയും തകർക്കുന്നു. മനുഷ്യൻ കൂടുതൽ പരിഷ്‌കൃതനാകും തോറും കാടുകൾ കുറഞ്ഞു വരുന്നു . കാടുകൾ പലതും മേടുകൾ ആകുന്നു മഴവീഴ്ച്ചയും നദീജലപ്രവാഹവും കാടുകളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മഴ ലഭിക്കാതെ വരുമ്പോൾ ശുദ്ധജലം അപൂർവ വസ്തുവായ് മാറുന്നു. വ്യവസായവൽക്കരണവും വികസനവും മനുഷ്യന് വേണ്ടിയാണെങ്കിൽ അതിൽ നിന്നുണ്ടാകുന്ന ദോഷഫലങ്ങളെ നിയന്ത്രിക്കാനും നമുക്ക് കഴിയണം. ജൂൺ 5, ലോക പരിസ്ഥിതി ദിനമായ് ആചരിക്കുന്നുണ്ട്. പരിസരമലിനീകരണത്തിനെതിരേ ഒട്ടേറെ സംഘടനകളും, സാഹിത്യനായകരടക്കം പലപ്രമുഖ വ്യക്തികളും നിരന്തരമായ പ്രവർത്തനത്തിലൂടെ വലിയൊരു അവബോധം സൃഷ്ടിച്ചിട്ടുണ്ട് . എന്നാൽ മനുഷ്യർ തന്റെ പ്രവർത്തനങ്ങൾ തുടരുന്ന ഈ സാഹചര്യത്തിൽ നാം പ്രധാനമായും മനസിലാക്കേണ്ട ഒരു കാര്യം. നമ്മുടെ പരിസ്ഥിതിയെ നാം തന്നെ സംരക്ഷിക്കാൻ ചുമതലയുള്ളവരാണെന്ന വസ്തുതയാണ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം