പി.ടി.എം.യു.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

പ്രതിരോധിക്കാം കൊറോണയെ

മാരി എന്ന മഹാമാരി കൊറോണയല്ലോ
മാനുജന്റെ പേടിസ്വപ്നമായി മാറിയോ
ചൈനയുടെ വുഹാനിൽ നിന്നുത്ഭവിച്ചതോ
മനുഷ്യ സൃഷ്ടിയോ അതോ ജന്തുസൃഷ്ടിയോ
മർത്ത്യനാണ് വലുതെന്ന ചിന്തയിൽ നിന്നും
ഭൂലോകർ മാറിയൊരു നേരമല്ലയോ
നഗ്നനേത്രം കൊണ്ട് കാണാ ജീവിയല്ലയോ
ആയിരങ്ങൾ വിട പറഞ്ഞ കാലമല്ലയോ
സ്വാതന്ത്ര്യത്തിൻ വിലയറിഞ്ഞ നിമിഷമല്ലയോ
കൂട്ടിലിട്ട കിളികളുടെ വിലയറിഞ്ഞുവോ
നിപ്പ വന്നു രണ്ടുവർഷം വെള്ളപ്പൊക്കവും
വന്നു പിന്നെ ഭീകരമാം മഹാമാരിയും
ഉണരുവാനും ഉയരുവാനും സമയമായില്ലേ
സമയമില്ലാ മനുഷ്യനിന്ന് സമയമായില്ലേ

 

പവിത്ര.എം
6 ബി പി ടി എം യു പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത