പി.ടി.എം.എ.എൽ..പി.എസ് നാട്ടുകൽ/അക്ഷരവൃക്ഷം/പൊട്ടിച്ചിതറിയ മിഠായികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൊട്ടിച്ചിതറിയ മിഠായികൾ

അമൃത നാലാം ക്ളാസിലാണ് പഠിക്കുന്നത്.
കുഴപ്പമില്ലാതെ പഠിക്കുന്നവരുടെ കൂട്ടത്തിലാണ് അവൾ.
അവളുടെ അച്ഛൻ കോയമ്പത്തൂരിലുള്ള ഒരു ബേക്കറിയിൽ ജോലി ചെയ്യുന്നു.
അനിയൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്.
നാലാം ക്ലാസ് കഴിയുവാൻ ഇനി ഏതാനും ദിവസം കൂടിയുണ്ട്.
അവളുടെ ചെരിപ്പാണെങ്കിൽ തേഞ്ഞു തേഞ്ഞ് പൊട്ടാറായിട്ടുണ്ട്.
പുതിയൊരെണ്ണം വാങ്ങിക്കാം എന്നു പറഞ്ഞു.
അമ്മ പറഞ്ഞതു കേട്ട് മനസ്സില്ലാ മനസ്സോടെ തേഞ്ഞ ചെരിപ്പുമിട്ടാണ് അവൾ സ്കൂളിൽ പോയത്.
അന്നാണ് ഹെഡ്മാസ്റ്റർ അസംബ്ലി വിളിച്ച് പറഞ്ഞത് കോവിഡ് 19 കാരണം നാളെ മുതൽ സ്കൂളില്ല.
സ്കൂളില്ലാത്ത സന്തോഷത്തിൽ തുള്ളിച്ചാടി വീട്ടിലെത്തി.
കോവിഡം ലോക്ക്ഡൗണുമൊക്കെ കാരണം വാഹനങ്ങളും യാത്രകളുമെല്ലാം നിരോധിച്ചു.
അച്ഛൻ ഇന്നു വരും, നാളെ വരും എന്ന കാത്തിരിപ്പിൽ അമൃതയും അനിയനും സന്തോഷിച്ചു.
പക്ഷേ അച്ഛൻ വന്നില്ല.
പെട്ടെന്നൊരു ദിനം അച്ഛന് കോവിഡാണെന്നുള്ള വിവരം അമ്മയ്ക്കാരോ വിളിച്ചു പറഞ്ഞു.
അതാ കുഞ്ഞു കുടുംബത്തെ വല്ലാതെ തളർത്തി.
അച്ഛൻറെ അസുഖം ഭേദമാകാൻ അവർ ഉള്ളുരുകി പ്രാർത്ഥിച്ചു.
പക്ഷേ അവരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അച്ഛൻ ഈ ലോകത്തോടു വിട പറഞ്ഞു.
അച്ഛനെ അവിടെ സംസ്കരിച്ചു.
അമ്മയ്ക്കൊപ്പം രണ്ടു കുഞ്ഞു ഹൃദയങ്ങളും തേങ്ങി.
അച്ഛൻ വരുമ്പോൾ കൊണ്ടുവരാറുള്ള മിഠായികളും ബിസ്കറ്റുകളുമായിരുന്നു അവരുടെ മനസു നിറയെ.

ആയിശ നിദ വി പി
4 B പി.ടി.എം.എ.എൽ..പി.എസ്_നാട്ടുകൽ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ