പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മുത്തശ്ശി പ്ലാവ്
മുത്തശ്ശി പ്ലാവ്
ചെറിയ ഒരു ഉറക്കത്തിൽ നിൽക്കുമ്പോഴാണ് ആ ശബ്ദം കേൾക്കുന്നത്......... എന്താണത് ? എന്തായാലും നേക്കാം.പ്ലാവ് മനസ്സിൽ കരുതി. അങ്ങനെ സാവധാനം കണ്ണുകൾ തുറന്നു. വലിയ അത്ഭുതം ഒന്നും പ്രതീക്ഷിച്ചല്ല കണ്ണുകൾ തുറന്നത്. തന്നെ ആരു നോക്കാനാണ്? തൻ്റെ കൂടെ കളിക്കാൻ ആരാണ്? ഇങ്ങനെയെല്ലാം ചിന്തിച്ച് മിഴികൾ തുറന്ന മുത്തശ്ശിപ്ലാവിന് വിശ്വാസിക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു അത്.
ഒരു കൂട്ടം കുട്ടികൾ തൻ്റെ ചുറ്റിലും നിന്നു കളിക്കുന്നു......... അത്ഭുതത്തോടെ തൻ്റെ കണ്ണുകൾ തുറന്ന് ആ മുത്തശ്ശിപ്ലാവ് നോക്കി നിന്നു. എന്താണ് ഇത്.....പഴയ കാലം എല്ലാം തിരിച്ചു വന്നോ? എന്താണ് ഇവിടെ സംഭവിക്കുന്നത്?
വർഷങ്ങൾക്ക് മുൻപ് ധാരാളം കുട്ടികൾ തൻ്റെ അടുത്ത് കളിക്കാൻ വരുമായിരുന്നു.എന്നാൽ ഈയിടെ ചക്ക എടുക്കാൻ വരുന്നവർ അല്ലാതെ ആരും തന്നെ തിരിഞ്ഞു നോക്കാറില്ല. എന്നാൽ ഇപ്പോൾ................
ആ മുത്തശ്ശി പ്ലാവിൻ്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. തൻ്റെ യൗവ്വനം തിരിച്ചു കിട്ടിയതുപോലെ ആ മുത്തശ്ശിപ്ലാവിനു തോന്നി. കുഞ്ഞു കുട്ടികൾ ഇനി തന്റെ അടുത്ത് വരില്ല എന്ന് വിചാരിച്ചിരുന്ന തനിക്ക് തെറ്റിയിരിക്കുകയാണ്. ഇത് സത്യം ആണോ എന്ന് അംഗീകരിക്കാൻ കഴിയാതെ മുത്തശ്ശിപ്ലാവ് അങ്ങനെ നിന്നു.
തന്റെ അടുത്ത് വന്ന കുട്ടികൾക്ക് ഒരു പോറലും ഏൽക്കാതിരിക്കാൻ ആ മുത്തശ്ശിപ്ലാവ് ഒരു കുട പോലെ നിന്നു. കൊച്ചു കുഞ്ഞുങ്ങളെ കാക്കുന്നതു പോലെ...........
തനിക്ക് അവരോട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആ മുത്തശ്ശി പ്ലാവ് മനസ്സിൽ കരുതി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ആനന്ദത്തിന്റെ ദിനങ്ങൾ...........താൻ ആഗ്രഹിച്ച നിമിഷം മുന്നിൽ വന്നതറിഞ്ഞ് ആ മുത്തശ്ശി പ്ലാവ് ആനന്ദത്തിൽ നിറഞ്ഞു............
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |