ലോകത്തിലെന്തിനു വന്നു നീ
ലോകത്തെയാകെ വിറപ്പിച്ചു നീ
കേരളത്തിലെന്തിനു വന്നു നീ
കേരളത്തെ മറ്റൊരു വുഹാനാക്കാനോ
ഷൈലജ ടീച്ചറെ പേടിയില്ലേ നിനക്ക്
ഇത് ചങ്കുറപ്പുള്ള കേരള മെന്നറിയില്ലേ
നിപ്പയെ തുരത്തിയ കേരളമാണിത്
ഓഖിയെ തോൽപ്പിച്ച കേരളമാണിത്
പ്രളയത്തിൽ പതറാത്ത കേരളമാണിത്
എന്നിട്ടും എന്തിനു വന്നു നീ?
ഞങ്ങളെ നോക്കാൻ ആരോഗ്യ പ്രവർത്തകർ
ഞങ്ങളെ കാക്കാൻ കാക്കിയിട്ട സഹോദരങ്ങൾ
തോൽക്കില്ല മുട്ടുമടക്കില്ല ഞങ്ങൾ
കൊറോണ വൈറസെ നിൻ്റെ മുന്നിൽ