പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/ശുചിത്വം കുട്ടികളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം കുട്ടികളിൽ

ശുചിത്വം കുട്ടികളിൽ ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും, സാനിറ്റേഷൻ എന്ന ഇംഗ്ലീഷ് പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ (Hygeia) യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായത്, അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു.

ശുചിത്വത്തെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കാം. 1)വ്യക്തി ശുചിത്വം 2)പരിസര ശുചിത്വം

വ്യക്തി ശുചിത്വം ഒരു വ്യക്തി തന്റെ ദൈനംദിന ജീവിതത്തിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെയാണ് വ്യക്തി ശുചിത്വം എന്ന് പറയുന്നത്. കുട്ടികൾ പ്രധാനമായും പാലിക്കെണ്ട വ്യക്തി ശുചിത്വ ശീലങ്ങൾ താഴെ പറയുന്നവയാണ് 1)രാവിലെ എണീറ്റാലുടൻ പല്ല് തേക്കണം 2)സ്കൂളിൽ പോകുന്നതിനു മുൻപും, വന്നതിനു ശേഷവും കുളിക്കണം 3)കണ്ണ്, മൂക്ക്, ചെവി, വായ തുടങ്ങിയ അവയവങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം 4)പെൺകുട്ടികൾ മുടി എപ്പോഴും വൃത്തിയായി കെട്ടി സൂക്ഷിക്കണം 5)നഖങ്ങൾ എല്ലായ്‌പോഴും വെട്ടി, വൃത്തിയായി സൂക്ഷിക്കണം. 6)വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം 7)ആഹാരത്തിനു മുൻപും ശേഷവും കയ്യും വായും നന്നായി കഴുകണം. 8)മലമൂത്ര വിസർജ്ജനത്തിനു ശേഷം കൈകൾ നന്നായി സോപ് ഉപയോഗിച്ച് കഴുകണം.

പരിസരശുചിത്വം കുട്ടികളിൽ വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വവും. നമ്മുടെ വീട് സ്കൂൾ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ഓരോ കുട്ടികളും പരിസര ശുചിത്വത്തിന്റെ പാഠം ആരംഭിക്കുന്നത് അവരവരുടെ വീട്ടിൽ നിന്നായിരിക്കണം. പരിസര ശുചിത്വത്തിൽ കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ താഴെ പറയുന്നു.

1)വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ അമ്മയെ /അച്ഛനെ സഹായിക്കാം. 2)വീടിന്റെ പരിസരത്ത് വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകാനും, അത് വഴി പല സാംക്രമിക രോഗങ്ങളും പടരാനും കാരണമാവും. 3)സ്കൂളിൽ കൂട്ടുകാരോടൊപ്പം ചേർന്ന് ക്ലാസ് റൂം ദിവസവും വൃത്തിയാക്കുക. 4)സ്കൂൾ പരിസരങ്ങൾ കഴിയുന്നതും രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും എല്ലാവരും ചേർന്ന് വൃത്തിയാക്കാം. 5)വീട്ടിൽ ആയാലും, സ്കൂളിൽ ആയാലും ചപ്പു ചവറുകൾ കഴിയുന്നതും വേസ്റ്റ് ബാസ്കറ്റുകളിൽ നിക്ഷേപിക്കുക. 6)സ്കൂളിലും, വീട്ടിലും മൂത്രമൊഴിക്കാൻ മൂത്രപ്പുര /ടോയ്ലറ്റ് ഉപയോഗിക്കാം. 7)പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കാം.

ശുചിത്വം ഒരു സംസ്കാരമായി കണ്ടിരുന്ന പൂർവ്വികർ ആയിരുന്നു നമുക്കുണ്ടായിരുന്നത്. ഇന്ന് വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ മലയാളികൾ മുന്നിലാണെങ്കിലും, പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ പുറകോട്ടാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇത് പ്രകൃതിക്ക് തന്നെ വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളാണ് ഒരു സമൂഹത്തിന്റെ ജീവനാഡികൾ. ശുചിത്വ ബോധവത്കരണം നമ്മൾ കുട്ടികൾ മുൻകൈ എടുത്ത് ചെയ്യണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കൃത്യമായി പാലിക്കുന്നതിനൊപ്പം നമുക്ക് കഴിയുന്നപോലെ മറ്റുള്ളവരെ ബോധവത്കരിക്കാനും നാം ശ്രമിക്കണം. ലോകം മുഴുവൻ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന, ഒരു മഹാമാരിയുടെ പിടിയിലായ ഈ സമയത്ത് ശുചിത്വ ശീലങ്ങൾ മുറുകെ പിടിച്ച് ആരോഗ്യമുള്ള ഒരു തലമുറയായി നമുക്ക് വളരാം.

കൃഷ്ണപ്രിയ
8 T പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം