പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/വേനൽമഴ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽമഴ


ചുട്ടുപഴുത്തൊരാ വേനൽ ചൂടിൽ
ഒരു ചാറൽ മഴയായ് നീയണഞ്ഞ നേരം
ഒരു കുളിരായ് നീ തലോടിയപ്പോൾ
ഒരു വേളയെൻ മനം തണുത്ത നേരം
ഒരു ഗാനം നിന്നോട് മൂളിയില്ലേ
ഒരു കഥ നിന്നോട് ചൊല്ലിയില്ലേ
എന്നിട്ടും നീയെന്തേ പോയ് മറ‍ഞ്ഞു
ഒന്നും പറയാതെ പോയ് മറഞ്ഞു
പകലു പോയ് രാത്രിയും വന്നുചേർന്നു
അമ്പിളിമാമനുദിച്ചുയർന്നു
നക്ഷത്രം മിന്നി തിളങ്ങുകയായ്
പിന്നെയുമർക്കൻ ജ്വലിച്ചെടുത്തു
കത്തി ജ്വലിക്കുന്നൊരീ പകലിന്നു ഞാൻ
നിന്നെക്കുറിച്ചോർത്തു വിങ്ങിടുന്നു
നിന്നെയും കാത്തു ഞാനേകയായി
ഈ വഴിത്താരയിൽ നിന്നിടുന്നു…….

 

നിദ
10 AK പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത