പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും പരിതസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും പരിതസ്ഥിതിയും

നമ്മ‌ുടെ ച‌ുറ്റ‌ുപാടാകെ മലിനീകരണത്തിന് കീഴ്‌പ്പെട്ടിരിക്ക‌ുന്ന‌ു. വെള്ളം, വായ‌ു, മണ്ണ്, ഭക്ഷണം ഇവയിലെല്ലാം മലിനീകരണം ക്രമാതീതമായി വളർന്നിരിക്ക‌ുന്ന‌ു. ഇതിന‌ുള്ള ഉത്തരവാദിത്വം മന‌ുഷ്യന് മാത്രമാണ്. ച‌ുരുക്കിപ്പറഞ്ഞാൽ മന‌ുഷ്യൻ മന‌‌ുഷ്യനെത്തന്നെ ഇഞ്ചിഞ്ചായി കൊന്ന‌ുകൊണ്ടിരിക്ക‌ുന്ന ഒരു കാലഘട്ടത്തില‌ൂടെയാണ് നമ്മൾ കടന്ന‌ു പോക‌ുന്നത്.

ജലമലിനീകരണമാണ് ഇവയിൽ പ്രധാനം. സമ‌ുദ്രത്തിലെ ജലത്തിന് പഴയ നീലനിറമില്ലെന്നത് തോർയഗ് യാർസൺ അഭിപ്രായപ്പെട്ടിരിക്ക‌ുന്ന‌ു. ക്രമാതീതമായ എണ്ണത‌ൂവല‌ും സമ‌ുദ്രാന്തർഭാഗത്തെ അണ‌ുവിസ്‌ഫോടന പരീക്ഷണങ്ങള‌ുമെല്ലാം സമ‌ുദ്രജലത്തെ വിഷലിപ്‌തമാക്ക‌ുന്ന‌ു. രസം, ത‌ുടങ്ങിയ വസ്ത‌ുക്കള‌ുടെ അളവ‌ും സമ‌ുദ്രജലത്തിൽ ഏറിവരികയാണ്. നാം ശ്വസിക്ക‌ുന്ന ജീവവായ‌ുവിന്റെ 70 % കടലിന്റെ അടിത്തട്ടില‌ുള്ള അതിസ‌ൂക്ഷമങ്ങളായ സസ്യങ്ങളിൽ നിന്നാണ് ലഭിക്ക‌ുന്നത്. ഈ നിലയിൽ പോയാൽ നമ‌ുക്ക് ശ്വസിക്കാന‌ുള്ള വായ‌ു പോല‌ും ലഭ്യമല്ലാതെയാക‌ും.കാരണം അവയെല്ലാം അട‌ുത്ത‌‌ു തന്നെ നശിച്ച‌ുപോകാനിടയ‌ുണ്ട്.

വർദ്ധിച്ച് വരുന്ന വനനശീകരണമാണ് മറ്റൊരു പ്രതിസന്ധി. വനനശീകരണം മ‌ൂലം മണ്ണൊലിപ്പ് എന്ന ഭീകരവിപത്ത് നാം നേരിട‌ുകയാണ്. മേൽമണ്ണ് ഒഴ‌ുകിപ്പോക‌ുന്നതിനാൽ അവയിലെ അടിസ്ഥാനവളമായ എൻ.പി.കെ നഷ്‌ടപ്പെട‌ുന്ന‌ു. അത‌ു പോലെ അയഡിന്റെ അംശവ‌ും മണ്ണിന് നഷ്‌ടപ്പെട‌ുന്ന‌ു. തൻമ‌ൂലം മന‌ുഷ്യർക്ക് തൊണ്ടമ‌ുഴ എന്ന വിപത്ത് വന്ന‌ുചേരുന്ന‌ു. കേരളത്തിലെ മലമ്പ്രദേശങ്ങൾ മിക്കത‌ും ഈ രോഗത്തിന്റെ പിടിയിലാണിപ്പോൾ. വനനശീകരണം നമ്മ‌ുടെ കാലാവസ്ഥയെ ആകെ തകിടം മറിക്ക‌ുന്ന‌ു. മഴയുടെ അളവ് ‌ക‌ുറയ‌ുന്നതിന് ഇത് ഒരു സ‌ുപ്രധാനകാരണമാണ്. നമ്മ‌ുടെ കോൺക്രീറ്റ് പരിസരങ്ങൾ അന്തരീക്ഷത്തിലെ ച‌ൂട് വളരെയധികം വർദ്ധിപ്പിക്ക‌ുന്ന‌ു. അത്യൽപ്പാദനശേഷിയ‌ുള്ള വിത്ത‌ുകൾ മറ്റ‌ും ക‌ൃഷിക്ക‌ുപയോഗിക്ക‌ുമ്പോൾ അവയെ കീടങ്ങളിൽ നിന്ന‌ും രക്ഷിക്ക‌ുവാൻ നാം അതിശക്തമായ കീടനാശിനികൾ ഉപയോഗിക്ക‌ുന്ന‌ു. ഇവ മണ്ണിനെയ‌ും വെള്ളത്തെയ‌ും വിഷലിപ‌്തമാക്ക‌ുന്ന‌ു. വെള്ളം വിഷമയമാക‌ുന്നതിനാൽ നദികളിലെയ‌ും മറ്റ‌ും മത്സ്യങ്ങൾ നശിച്ച‌ുകൊണ്ടിരിക്ക‌ുകയാണ്. മത്സ്യങ്ങൾക്ക് പലതരം രോഗങ്ങള‍ും ബാധിക്ക‌ുന്ന‌ു. അവ മന‌ുഷ്യർക്ക് ഉപയോഗിക്ക‌ുവാൻ പോല‌ും പറ്റാതായിരിക്ക‌ുന്ന‍‌ു.

കേരളത്തിലെ വ്യവസായ സ്ഥാപനങ്ങ‍ൾ അന്തരീക്ഷത്തിനെ വളരെയധികം വിഷമയമാക്ക‌ുന്ന‌ു. പ‌ുകക്ക‌ുഴല‌ുകൾ വിസർജ്ജിക്ക‌ുന്ന പ‌ുക സകല ചരാചരങ്ങള‌ുടെയ‌ും നിലനിൽപ്പിനെത്തന്നെ ബാധിക്ക‌ുന്ന‌ു.അത‌ുപോലെ തന്നെ മരു‌ഭ‌ൂമികളില‌ും മറ്റ‌ും നടത്ത‌ുന്ന ആണവപരീക്ഷണങ്ങൾ നമ്മ‌ുടെ അന്തരീക്ഷത്തിനെ ഏറ്റവ‌ും അപകടകാരിയാക്ക‌ുന്ന‌ു.

ആവാസവ്യവസ്ഥയെ തകിടം മറിക്ക‌ുന്ന പരിസ്ഥിതിവിരുദ്ധപ്രവർത്തനങ്ങളിൽ നിന്ന‌ും മന‌ുഷ്യർ പിൻമാറ‌ുന്നില്ലെങ്കുിൽ നാം ജീവിക്ക‌ുന്ന ഭ‌ൂമി അധികനാൾ നിലനിൽക്കില്ല. പരിസരപഠന സംബന്ധമായ അനേകം പഠനറിപ്പേോർട്ട‌ുകൾ ഇതിനകം വന്ന‌ു കഴിഞ്ഞ‌ു. അത് നൽക‌ുന്ന മ‌ുന്നറിയിപ്പ‌ുകൾ ലോകത്തിന്റെ ഇരുണ്ടമ‌ുഖങ്ങൾ വ്യക്തമാക്ക‌ുന്നതാണ്. അത്യന്തം ഗ‌ുരുിതരമായ പരിസ്ഥിതിപ്രശ്‌നങ്ങളിൽ മന‌ുഷ്യന്റെ സവിശേഷശ്രദ്ധയിൽ കൊണ്ട‌ുവരാന‌ും പ്രക‌ൃതിസ്‌നേഹത്തിന്റെയ‌ും പരിസ്ഥിതി സംരക്ഷണത്തിന്റെയ‌ും പ്രാധാന്യം ജനങ്ങളിലെത്തിക്കാന‌ുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരിസ്ഥിതിദിനം ആചരിക്ക‌ുന്നത‌‌ും ബോധവൽക്കരണം സംഘടിപ്പിക്ക‌ുന്നത‌ും. വരും തലമ‌ുറകൾക്ക് ഇനിയ‌ും‌ വാസം സാധ്യമാകണമെങ്കിൽ നാം തീർച്ചയായ‌ും അതിൽ ഭാഗഭാക്കാകണം .

സ‌ുമി ജാസ്‌മിൻ
9 AI പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം