ആരുമേ അറിയാതെ ആരുമേ കാണാതെ
ആരുമേ കേൾക്കാതെ വന്നു ഞാൻ
ശാന്തനായ ....വൈകാതെ മാറി ഞാൻ
അശാന്തനായ് , ക്രൂരനായ് !
ആഴിയിൽ വീണ ചോര പോൽ പടർന്നു ഞാൻ
ഏകാന്തതയിലെ ശബ്‌ദമായി മുഴങ്ങി ഞാൻ
പറയാതെ പറയുന്ന ഭീതിയായ് മാറി ഞാൻ
ജീവന്റെ ജീവനിൽ ഞാനെന്ന ഭീഷണി
അങ്ങിങ്ങുമില്ലാതെ ഓടിക്കളിക്കയായ്
ചൈനയിൽ വുഹാനിൽ മൂടിപ്പുതച്ചു ഞാൻ
ഒടുവിലാ മഞ്ഞിൽ പെയ്‌തു തോരാത്തതും
ഞാനെന്ന ഭാവത്തിൽ വർഷിച്ചു പോന്നതും
അതു കഴിഞ്ഞാലുടൻ ദൈവത്തിലെത്തി ഞാൻ
ചെയ്‌ത പാപത്തിൻ തെറ്റേറ്റു വാങ്ങാൻ
ഒടുവിലാ ഈശ്വരൻ ചൊല്ലിയെന്നോടൊന്ന്
പോവുക നീയങ്ങ് എന്റെ നാട്ടിലേക്കൊന്ന്
ഒരു പറ്റം ദേവകൾ വസിക്കുമെൻ നാടത്
കാണാം നിനക്കവിടെ ഐക്യത്തിൻ ഒരു സ്വരം
നിന്നെക്കാൾ വലിയോനെ
അതിജീവിച്ച നാടത്.....
നീയെന്നതവർക്കൊരു ചെറുകനൽ മാത്രം !!