പി.എൽ.പി.എസ്സ് കരടിക്കുഴി/അക്ഷരവൃക്ഷം/കൊറോണക്കാലചിന്തകൾ
എന്റെ കൊറോണക്കാലചിന്തകൾ.........
പഠനത്തിനും പരീക്ഷകൾക്കും ജോലിക്കാർക്കും കൂലിവേലചെയ്യുന്നവർക്കുവരെ ഒരു പോലെ ഉള്ള അവധിക്കാലമാണല്ലോ ഈ കൊറോണകാലം. ബന്ധുവീടുകളിൽ ഒത്തു കൂടി സഹോദരർ ഒരുമിച്ചു ഉല്ലാസയാത്രകൾ പോയും അവധിക്കാലം ആഘോഷമാക്കുന്ന നമ്മൾ നമ്മുടെ വീടുകളിൽ നിന്ന് പുറത്തുപോലും പോകാതെ കഴിയുന്നു. രണ്ടും മൂന്നും കറികൾ കൂട്ടി കഴിച്ചിരുന്ന നമ്മൾ ഇപ്പോൾ ഉള്ളത് കൂട്ടി കഴിച്ചു പോകുന്നു. പപ്പടം കാച്ചിയ എണ്ണയിൽ മെഴുക്കുപുരട്ടിയുണ്ടാക്കിയാൽ രുചി കുറയും എന്നു പറയുന്ന നമ്മൾ ഇപ്പോൾ പപ്പടം കാച്ചുന്നുമില്ല കാച്ചിയാൽ തന്നെ അതു സൂക്ഷിച്ചു വച്ചു ഉപയോഗിക്കുന്നു. ഇതുപോലെ പലരും മാറിയിട്ട് ഉണ്ടാവും. ഞായറാഴ്ച സ്പെഷ്യൽ ഉണ്ടാക്കാൻ കാത്തിരിക്കുന്ന നമ്മൾക്കിപോൾ എല്ലാ ദിവസവും ഒരുപോലെയാണ്. വിലയില്ലാത്ത പലതും നമുക്കിപോൾ വിലയുള്ളതായി തീർന്നിരിക്കുന്നു. എല്ലാവർക്കും ഇപ്പോൾ സ്വന്തം ജീവൻ ആണ് വലുത് എന്ന് മനസിലായിട്ടുണ്ടാവും. ഇപ്പോൾ ആർക്കും തിരക്കുകൾ ഒന്നുമില്ല. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂഷിച്ചു കൊണ്ടും ശരീര ശുദ്ധി വരുത്തിയും മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചു കൊണ്ടും രോഗം വരാതെ നമ്മുടെ ജീവൻ കാത്തു സൂക്ഷിക്കുന്നു. ആഡംബരത്തിൽ നിന്നും സാധാരണനിലയിലേക്കുള്ള മാറ്റം എല്ലാവരിലും ഉണ്ടായിട്ടുണ്ടാവും. ഈ കൊറോണകാലം ഒരുപാട് പേരിൽ നന്മവളർത്താൻ സഹായിച്ചിട്ടുണ്ട് എന്നു കരുതുന്നു. എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ലകാലം ആശംസിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം