പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം ജീവാമൃതം
സ്വാതന്ത്ര്യം ജീവാമൃതം
രാമപുരം എന്നൊരു സ്ഥലത്ത് അമ്മു എന്നൊരു സുന്ദരിയായ പെൺകുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം അമ്മു പാർക്കിൽ പോയി. അപ്പോൾ അവിടെ ഒരു കുട്ടി എന്തോ നോക്കി നിൽക്കുന്നു. അമ്മു അവൻറെ അടുത്തേക്ക് നടന്നു അതാ അവന്റെ കയ്യിൽ ഒരു പൂമ്പാറ്റ ഇരിക്കുന്നു. അതുകണ്ടപ്പോൾ അവർക്കു പാവം തോന്നി അവൾ ചോദിച്ചു ഇതിനെ എവിടുന്നാണ് നിനക്ക് കിട്ടിയത്. ഇതിനെ ഞാൻ വലയിട്ട് പിടിച്ചതാണെന്ന് അവൻ മറുപടി പറഞ്ഞു. അങ്ങനെ ചെയ്യരുത് അവർക്ക് വേദനിക്കും സ്വാതന്ത്ര്യമാണ് ജീവവായു എന്ന് നമ്മുടെ ടീച്ചർ പറഞ്ഞിട്ടില്ലേ എന്ന് അമ്മു ചോദിച്ചു അത് ഞാൻ മറന്നുപോയി എന്നെഓർമ്മപ്പെടുത്തിയതിനു വളരെ നന്ദി.ഞാനിതിനെ ഇപ്പോൾതന്നെ തുറന്നു വിടാം എന്ന് കുട്ടി പറഞ്ഞു അതുകേട്ട് അമ്മുവിന് സന്തോഷമായി.
|