പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/ഭയപ്പെടലല്ല നിതാന്ത ജാഗ്രതയാണ് പ്രധാനം.

Schoolwiki സംരംഭത്തിൽ നിന്ന്
ഭയപ്പെടലല്ല നിതാന്ത ജാഗ്രതയാണ് പ്രധാനം

മദ്രസ വിട്ടു വന്ന അബു ഉമ്മയോട് . പറഞ്ഞു ഉമ്മ, ഇനി ഒരറിയിപ്പുണ്ടാക്കുന്നത് വരെ മദ്രസ ഇല്ലത്ത്ര , എന്താണ് കാരണം ഉസ്താദുമാർക്കെന്തങ്കിലും ... ഉമ്മ ചോദിച്ചു. അതല്ല ഉമ്മ ഇപ്പോൾ ഇവിടെ ഒരു രോഗം പൊട്ടി പുറ പ്പെട്ടിരിക്കുന്നു. പടച്ചവനേ ..നിപ്പ വീണ്ടുംവന്നോ ? അല്ല ഉമ്മ . ഇത് വേറേയെന്തോ ആണ്.. ഏതായാലും അൻവർ വരട്ടെ . നമുക്ക് അവനോട് ചോദിച്ചു മനസ്സിലാക്കാം. എന്നു ഉമ്മ പറഞ്ഞു. മൂത്ത മകൻ പ്രദേശത്തു നിന്നുള്ള ബിരുദാനന്തര ബിരുദ ധാരിയും തൊട്ടടുത്ത പാരലൽ കോളേജിലെ അധ്യാപകനുമാണ്. സംസാരിക്കുന്നതിനിടയിലാണ് അൻവർ കയറി വന്നത്.. ഉമ്മാ ചായ അൻവർ അകത്തേക്ക് നീട്ടി വിളിച്ചു. ചായ എടുത്ത് കൊടുക്കവെ ഉമ്മ ചോദിച്ചു. എന്താ മോനേ സ്ക്കൂളിനും മദ്രസ്സക്കുമെല്ലാം അവധി . അൻവർ കുടിച്ചു കൊണ്ടിരുന്ന ചായ ചുണ്ടി ൽ നിന്നും മാറ്റി പറയാനൊരുങ്ങി നാം കൊറോണ വൈറസിന്റെ പിടിയിലാണു ഉമ്മാ ചൈനയിലെ വുഹാനിലാണ് ഇതിൻറെ പ്രഭവ കേന്ദ്രം' കോവിസ് 19ന്റെ ശരിയായ പേര് കോറോണ വൈറസ് ഡിസീസ് 2019 എന്നാണ്. ലോകാരോഗ്യ സംഘടനയാണ് ഇതിന് പേര് നൽകിയത് ' ഈ രോഗം പകരുമോ? ഉമ്മയുടെ അടുത്ത ചോദ്യം ഭൂഖണ്ഡാന്തരങ്ങൾ സഞ്ചരിച്ച് 3500 കി.മീ അകലെ അമേരിക്കയിലും 4500 കി.മീ അകലെ ഫ്രാൻസിലും രോഗം വിതക്കാനുമെങ്കിലും ഈ രോഗം വായുവിലൂടെ പകരുന്നതിന് കൃത്യമായ സ്ഥിരീകരണമില്ലുമ്മ. ഒരു കൊച്ചു കുഞ്ഞിന്റെ ജിജ്ഞാസയോടെ ഉമ്മ വീണ്ടു ചോദിച്ചു പിന്നെ എങ്ങനെയാണ് മോനെ ഇത് പകരുക WHO യുടെ കണക്ക് പ്രകാരം 150000 ആളുകൾ ഇതു മൂലം മരിച്ചു വീണു 2000000 ആളുകൾ രോഗബാധിതരായി ഈ രോഗം പ്രധാനമായും ശരീരസ്രവങ്ങളിലൂടെ യാണ് പകരുന്നത് രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും പകരും അപ്പോൾ ഇതിന് മരുന്നില്ലേ ഉമ്മയുടെ അടുത്ത ചോദ്യം ശാസ്ത്രം അത്യധികം പുരോഗമിച്ചിട്ടം നാം മാനവരാശി പുരോഗതിയുടെ പടവുകൾ താണ്ടി പാരിതിലേക്ക് കുതിക്കുന്ന ഇന്നിൻറെ ലോകത്ത് കോവിഡെന്ന കുഞ്ഞൻ വൈറസിനു മുമ്പിൽ നാം നിസ്സഹയരാണ് ഉമ്മ പക്ഷെ ശുഭാപ്തി വിശ്വാസം കൈവെടിയരുത് ഇതിനെ നമുക്ക് പ്രതിരോധിക്കാം സോപ്പും വെള്ളവും ഉപയോഗിച് ഇടക്കിടെ കൈകൾ നന്നായി കഴുക കൈകൾ മുഖത്ത് അനാവിശ്യമായി സ്പർശിക്കരുത് രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയില്ലാതെ പെട്ടന്ന് ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം " ന്റെ റബ്ബേ ഇതി ഇപ്പോൾ നമ്മൾ എന്തു ചെയ്യും" കയ്യിലെ തണുത്ത ചായ വലിച്ചു കുടിച്ചു അൻവർ തുടർന്നു.ആദ്യം ഭരണകർത്താക്കളും ബന്ധപ്പെട്ട ആരോഗ്യ വകുപ്പുദ്യോഗസ്ഥരും നൽകുന്ന നിർദേശങ്ങൾ പൂർണമായും അനുസരിക്കുക ഭയപ്പെടലല്ല നിതാന്ത ജാഗ്രതയാണ് ഏറ്റവും പ്രധാനം.

Fathima liyana
4 A പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം