പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/കോറോണയ്ക്കു ഒരു കത്ത്

പ്രിയപ്പെട്ട കൊറോണ

പ്രിയപ്പെട്ട കൊറോണ; ഞാൻ അതുൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു നീ കാരണം എനിക്ക് ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാകുന്നു അതുകൊണ്ടാണ് ഈ കത്തെഴുതുന്നുത്‌. ആദ്യത്തെ പ്രശ്നം വീട്ടിലുള്ളവരുടെ ടീവി കാണലാണ് നിന്നെ കുറിച്ചുള്ള വാർത്ത കാണാൻ എല്ലാവരും എപ്പോഴും ടീവീക്ക് മുന്നിലുണ്ടാവും അതുകൊണ്ട് കീക്കോ ആൻ സൂപ്പർ സ്പീഡോ, ലിറ്റിൽ സിംഗം, ഹാപ്പി കിഡ്, ഒന്നും എനിക്ക് കാണാൻ പറ്റുന്നില്ല. അതുപോട്ടെ അമ്മയുടെ വീട്ടിൽ പോവാനോ സന്തുലിൻറെ(എന്റെ മച്ചു.. ) കൂടെ കളിക്കാനും പറ്റുന്നില്ല തൊട്ടടുത്തുള്ള മോനൂസിന്റെ വീട്ടിൽ പോവാൻ പോലും ആരും സമ്മതിക്കുന്നില്ല. ഇനി അച്ഛനോട് എന്തെങ്കിലും വാങ്ങി തരാൻ പറഞ്ഞാലും നിൻറെ പേര് തന്നെ മറുപടി അച്ഛനെ കുറ്റം പറയാനും പറ്റില്ല. പണിക്കു പോവാതെ വീട്ടിൽ ഇരിക്കുമ്പോൾ പൈസ ഉണ്ടാവില്ലല്ലോ. എങ്ങനെയായാലും നീ കാരണം ഞാൻ കുടുങ്ങി. എല്ലാം നിനക്ക് മനസ്സിലായി എന്ന് കരുതുന്നു അതുകൊണ്ട് നീ വേഗം എന്റെ നാട്ടിൽ നിന്നും ഒന്ന് പോയി തരണേ പ്ലീസ്..... എന്ന്,

അതുൽ കെ കെ
1 A പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ