SHAHID AFRID. P
പണ്ടുപണ്ട് ഒരു കൊച്ചുഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ ആളുകൾക്ക് തീരെ ശുചിത്വം ഇല്ലായിരുന്നു . വേസ്റ്റുകൾ പുഴയിൽ എറിയും. പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ ഇതെല്ലാം കത്തിക്കും. ഇതൊക്കെയായിരുന്നു അവരുടെ ചെയ്തികൾ. അങ്ങനെ ഒരു മാസം കഴിഞ്ഞു. പെട്ടെന്ന് അവർക്ക് ഒരു മാറാരോഗം പിടിപെട്ടു. അത് മാറ്റാൻ വേണ്ടി അടുത്ത ഗ്രാമത്തിലെ ഒരു വൈദ്യനെ കൊണ്ടുവന്നു.
ആ വൈദ്യൻ പറഞ്ഞു: ഇവിടത്തെ ആളുകൾക്ക് ശുചിത്വം തീരെ ഇല്ല. അതു കാരണമാണ് നിങ്ങൾക്ക് ഈ രോഗം പിടിപെട്ടത്. ഒരു വാർത്ത രാജ്യം മുഴുവൻ അറിയിക്കാൻ രാജാവ് കൽപ്പിച്ചു. അങ്ങനെ അവർ ഗ്രാമത്തിൽ ഉള്ളവരോട് പറഞ്ഞു: നിങ്ങൾ വേസ്റ്റുകൾ പുഴയിൽ എറിയരുത്. പ്ലാസ്റ്റിക് കത്തിക്കരുത്. ശുചിത്വമില്ലായ്മ ചെയ്യരുത്. അതെല്ലാം അവർ അപ്പടി സ്വീകരിച്ചു. അങ്ങനെ ആഴ്ചകൾ കടന്നുപോയി. അപ്പോൾ അവിടത്തെ രോഗങ്ങൾ എല്ലാം മാറി. ഇതു കണ്ട് അവർ അതിശയപ്പെട്ടു. അതിനു ശേഷം അവർ ഒരു ശുചിത്വമില്ലായ്മയും ചെയ്തിട്ടില്ല. അങ്ങനെ അവർ സന്തോഷമായി ജീവിച്ചു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ
|