പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പകർച്ചവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
കഥ--- ഫാത്തിമ മിൻഹ. ടി

തൃക്കണാപുരം രാജ്യം അതിമനോഹരമായ ഒരു കൊച്ചു രാജ്യമാണ്. അവിടെ ധാരാളം ആളുകൾ ജീവിച്ചിരുന്നു. വളരെ സുഖസന്തോഷത്തോടെ ജീവിച്ചു വന്നിരുന്ന ആ രാജ്യത്ത് ഒരു പകർച്ചവ്യാധി പിടിപെട്ടു. ഒരുപാട് കുഞ്ഞുങ്ങളും സ്ത്രീകളും മരണത്തിന് കീഴടങ്ങാൻ തുടങ്ങി. ഒടുവിൽ ഈ വിവരം രാജാവിൻറെ അടുക്കൽ എത്തി.

ഒരുപാട് വൈദ്യന്മാർ മരുന്നുകൾ നൽകിയിട്ടും രോഗത്തിന് ശമനം ഒന്നും വന്നില്ല. ഒടുവിൽ രാജാവ് മന്ത്രിയെ വിളിച്ചു എന്താണ് ഈ രോഗത്തിനു കാരണം എന്നു കണ്ടെത്താൻ പറഞ്ഞു. മന്ത്രി ഗ്രാമം മുഴുവൻ സന്ദർശിക്കാൻ തീരുമാനിച്ചു. ഗ്രാമം മുഴുവൻ നടന്ന് മന്ത്രിക്ക് ഒരു കാര്യം മനസ്സിലായി. പരിസരങ്ങളിൽ ധാരാളം മാലിന്യങ്ങൾ ഉള്ള സ്ഥലങ്ങളിലെ ആളുകൾക്കാണ് രോഗം ഉണ്ടാകുന്നതും അത് അധികമായിരിക്കുന്നതും എന്ന് മന്ത്രിക്ക് മനസ്സിലായി. മന്ത്രി ഇക്കാര്യം രാജാവിനോട് പറഞ്ഞു. രാജാവ് എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി. എന്നിട്ട് പറഞ്ഞു: എല്ലാ ജനങ്ങളും അവരവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമ്മുടെ രാജ്യം ഈ പകർച്ചവ്യാധി യിൽ നിന്നും രക്ഷപ്പെടും. എല്ലാവരും രാജാവിൻറെ ഉത്തരവ് അപ്പടി സ്വീകരിച്ചു. അങ്ങനെ ആ രാജ്യം പകർച്ചവ്യാധി യിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു

ഫാത്തിമ മിൻഹ. ടി
5 C പി എം എസ് എ എം എം യു പി സ്കൂൾ, ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ