പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ 'കില്ലർ' കൊറോണ
'കില്ലർ' കൊറോണ
ലോകമൊന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ് ആണ്. ചൈന, അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, ഇന്ത്യ തുടങ്ങിയ ലോക ശക്തികളെല്ലാം കൊറോണയെ നശിപ്പിക്കാൻ ഉള്ള പ്രയത്നത്തിലാണ്. സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019( കോവിഡ് 19 ) 2019-20 ലേ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്. 2019 ഡിസംബർ പത്തിന് ചൈനയിലെ വൂഹാൻ പട്ടണത്തിലാണ് കോവിഡ് 19 വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത് പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോൾ ചുമയ്ക്കുമ്പോൾ, മൂക്കു ചീറ്റുമ്പോൾ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണുസമ്പർക്കം ഉണ്ടാകുന്ന സമയം മുതൽ രോഗലക്ഷണം ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ14 നാല് ദിവസം വരെയാണ്. വ്യക്തി ശുചിത്വം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ്ഓളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമക്കുമ്പോൾ മൂക്കും വായും മൂടുന്നതിലൂടെ രോഗവ്യാപനം കുറെയേറെ തടയാൻ കഴിയും. 17-4-2020 ലെ കണക്കനുസരിച്ച് ലോകത്ത് 1,50,623 പേരേ കൊറോണ വൈറസ് കൊലപ്പെടുത്തി. വൈറസ് ബാധിച്ചവർ 22 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടയിൽ നാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഒന്ന് പേർ മരണമടഞ്ഞതോടെ യുഎസിൽ ആകെ മരണം 34705 ആയി. സ്പെയിനിൽ 1,84,948 പേർ വൈറസിന് അടിമകളായി.19,315 പേർ മരിച്ചു. ഇറ്റലി, ഫ്രാൻസ് ,ജർമ്മനി , ബ്രിട്ടൻ എന്നിവിടങ്ങളിൽ ഒരു ലക്ഷത്തിലേറെ രോഗികളുണ്ട്. ലോകത്തെ ഇരുന്നൂറിലധികം രാജ്യങ്ങളിലേക്ക് കൊറോണ വ്യാപിച്ചിരിക്കുന്നു. ഏപ്രിൽ 17 ന് 32 പേർ പേർ കൂടി മരിച്ചതോടെ ഇന്ത്യയിലെ കോവിഡ് 19 മരണം 452 ഉം രോഗം സ്ഥിതീകരിച്ചവരുടെ എണ്ണം 13,835 ആയി. ഇന്ത്യയിൽ കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ മരണസംഖ്യ ഇരുന്നൂറും രോഗബാധിതർ 3342 ഉം ആയി. ഇന്ത്യയിലെയും കേരളത്തിലെയും ആദ്യത്തെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് ജനുവരി 30ന് ആയിരുന്നു. ചൈനയിലെ വൂഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത 3 മലയാളി വിദ്യാർത്ഥികൾക്ക് ആയിരുന്നു വൈറസ് ബാധിച്ചത്. കേരളത്തിലെ തൃശൂർ, ആലപ്പുഴ, കാസർകോട് ജില്ലകളിൽ നിന്നുള്ള വരാണിത്. തുടർന്ന് പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കേരളത്തിൽ ആകെ ആകെ 395 പേർക്ക് രോഗം ബാധിച്ചു. എങ്കിലും കേരളത്തിൽ കോവിഡ് മരണം2 മാത്രമായിരുന്നത് ആശ്വാസകരം ആയിരുന്നു. കോവിഡ് ഒരു ആധിയായി കേരളത്തെ പിന്തുടർന്നിട്ട് രണ്ടര മാസം കഴിഞ്ഞു. ലോകം പേടിച്ചു നിൽക്കുമ്പോൾ കേരളം തീർത്ത് കരുതലിന് പിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങൾ ഉണ്ട്. തുടക്കത്തിൽ ആരോഗ്യവകുപ്പും പിന്നീട് സർക്കാർ സംവിധാനം ആകെയുംജനതയും ഒന്നിച്ചു l നിന്നെടുത്ത ജാഗ്രത വിജയം കൈവരിച്ചു. കേരളത്തിലെ ആദ്യ വൈറസ്ബാധ തിരിച്ചറിഞ്ഞതോടെ രോഗം ആഗോളതലത്തിൽ ഭീഷണിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടൻ സംസ്ഥാന സർക്കാർ മുന്നൊരുക്കം തുടങ്ങി. ജില്ലാതല ആരോഗ്യ സംരക്ഷണ സംവിധാനം സജ്ജമായി. കേന്ദ്ര സർക്കാരിൻറെ പകർച്ചവ്യാധി വിഭാഗവുമായി ചർച്ച ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നടപടിയെടുത്തു. സംസ്ഥാന തല ദ്രുതകർമസേന യോഗം ചേർന്ന് രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം ,ചികിത്സക്കും പരിശീലനത്തിനും അവബോധ മുണർത്ത ലിനുമുള്ള മാർഗ്ഗരേഖകൾ എന്നിവ l തയ്യാറാക്കിക ജില്ലകൾക്ക്നൽകി. ഫെബ്രുവരി ഒന്നുമുതൽ സാമ്പിളുകൾ പരിശോധിക്കുന്നതിനായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യൂണിറ്റിൽ ക്രമീകരണങ്ങൾ നടത്തി. സംസ്ഥാന ജില്ല കൺട്രോൾ റൂമുകൾ, കോൾ സെൻററുകൾ എന്നിവ രാപ്പകൽ പ്രവർത്തനം തുടങ്ങി. രോഗബാധിതർ 95 ആയതോടെ മാർച്ച് 24 മുതൽ മാർച്ച് 31 വരെ കേരള സർക്കാർ ലോക ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമായിരുന്നു ഇളവുള്ളത്. കേരള സർക്കാരിനും പിന്നാലെ കേന്ദ്രസർക്കാരും രാജ്യമാകെ ഏപ്രിൽ 14 വരെ ലോക ഡൗൺ പ്രഖ്യാപിച്ചു. രോഗവ്യാപന തോത് കൂടിയതോടെ അടച്ചിടൽ മെയ് 3 വരെ നീട്ടി. ആഗോളത്തിൽ രോഗം കൂടുതൽ വ്യാപിക്കുകയും വിദേശത്തുനിന്ന് എത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയും ചെയ്തതോടെ രോഗബാധ കേരളത്തിലും എത്താനുള്ള സാധ്യത പരിഗണിച്ച് തുടർനടപടി ആസൂത്രണം ചെയ്തു. മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ , പ്രധാന സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ isolation സൗകര്യം ഒരുക്കി . ആശുപത്രി isolation, ഹോം home quarantine നടപടികൾക്ക് വേണ്ട സൗകര്യങ്ങളും ആരോഗ്യവകുപ്പ് തയ്യാറാക്കി. ഒരു ഘട്ടത്തിൽ വീടുകളിലും ആശുപത്രികളിലും ആയി 1.7 ലക്ഷത്തോളം പേർ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. രോഗം പിടിപെട്ടവരുടെ സഞ്ചാര പദം തയ്യാറാക്കി. അവർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്ന രീതിയാണ് നിർണായകമായ മറ്റൊരു മാർഗം. മാർച്ച് പത്തിന് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട റാന്നി സ്വദേശികളുടെ സഞ്ചാര പദം തയ്യാറാക്കി പുറത്തുവിട്ടത് ആയിരുന്നു തുടക്കം. രോഗവ്യാപനം തടയാൻ ഇത് സഹായിച്ചു. പ്രീപ്രൈമറി ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകളും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി എസ്എസ്എൽസി പരീക്ഷകളും 8 9 ക്ലാസുകളിലെ പരീക്ഷയും മാറ്റി. മദ്രസകൾ അംഗനവാടികൾ സിനിമാശാലകൾ എന്നിവയും അടച്ചു. വിവാഹത്തിന് ആളുകൾ കൂടുന്നത് നിയന്ത്രിച്ചു. സാംസ്കാരിക പരിപാടികളും സർക്കാരിൻറെ പൊതു പരിപാടികളും മാറ്റിവെച്ചു.ചൈനയിൽനിന്ന് വരുന്ന എല്ലാ യാത്രക്കാരെയും തീവ്രമായി നിരീക്ഷിക്കാൻ പ്രത്യേക ആരോഗ്യ സംഘത്തെ സജ്ജമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരോട് 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. 2020 ഫെബ്രുവരി 10 മുതൽ അത്തരം യാത്ര ചരിത്രം ഉള്ളവർ ഇന്ത്യയിൽ എത്തുമ്പോഴും ഇതേരീതിയിൽ ഹോം isolation നിർബന്ധമാക്കി. ലോക ഡൗൺ പ്രഖ്യാപിച്ചതോടെ വിമാനം റെയിൽവേ സർവീസ് നിർത്തൽ ആയതോടെ ഇതിന് കുറച്ച് കുറവ് വന്നു. പ്രതിസന്ധിയിലും കേരളം കാണിച്ച ഒത്തൊരുമ ആയിരുന്നു എറ്റവും നിർണായകം. സർക്കാറിൻറെ ഇച്ഛാശക്തികും തീരുമാനങ്ങൾക്കും പ്രതിപക്ഷം അടക്കം സമ്പൂർണ്ണ പിന്തുണ നൽകി. മുഖ്യമന്ത്രി മുതൽ ആശാവർക്കർമാർ വരെ കോവിഡിനെ പ്രതിരോധിക്കുക എന്ന ഒറ്റ ചരടിലെ കണ്ണിയായി. ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ രാപ്പകലില്ലാതെ ജോലി എടുത്തു കൊണ്ടിരുന്നു. നിയന്ത്രണങ്ങൾ മറികടക്കാൻ മിനക്കെടാതെ ഭൂരിഭാഗം ജനങ്ങളും വീട്ടിൽ കഴിഞ്ഞു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പൂട്ടിയിടാൻ പോലീസ് തെരുവുകളിൽ ഉറക്കമിളച്ചു കാവലിരുന്നു. കേരള ജനത ഒറ്റക്കെട്ടായി നിന്നുള്ള ഇത്തരം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും രോഗ വിമുക്തി നേടുന്നവരുടെ എണ്ണത്തിലും നമ്മുടെ കേരളം ലോകത്തിനു തന്നെ മാതൃകയായി ആയി മാറി
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |