പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും പരിസ്ഥിതിസംരക്ഷണവും
വ്യക്തിശുചിത്വവും പരിസ്ഥിതിസംരക്ഷണവും
പ്രിയപ്പെട്ടവരേ ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനഘടകമാണ് ശുചിത്വം. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നവും അതുതന്നെയാണ്. ലോകം കോവിഡ് 19 എന്ന വലിയ ഒരു വൈറസിനെ ഭീതിയിലാണ്. ഇതിന്റെ ഉത്ഭവവും കാരണവും എന്തുതന്നെയായാലും ഇതിനെ തുടച്ചുനീക്കാനുള്ള പോംവഴികളിൽ പ്രധാനമാണ് ശുചിത്വം. വ്യക്തിശുചിത്വവും പരിസരശുചിത്വവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ വലിയ വിപത്തിനെ തടുക്കാൻ ഇതുരണ്ടുംഅത്യന്താപേക്ഷിതമാണ്. ഇത്കോവിഡ്19കാലത്തേക്ക് മാത്രമല്ല. ഇനിയുള്ള മനുഷ്യ ജീവിതത്തിലുടനീളം പാലിക്കേണ്ട സമൂഹ ബോധമാണ്. വൈറസും സാംക്രമിക രോഗങ്ങളും പടരാതിരിക്കാൻ ഈ ശുചിത്വബോധം നാം നിലനിർത്തേണ്ടതാണ്. അതുപോലെതന്നെ പ്രധാനമാണ് വ്യക്തികൾ തമ്മിൽ സാമൂഹിക അകലം പാലിക്കേണ്ടത്. ഇതൊരു സംസ്കാരമായി നാം നിലനിർത്തേണ്ടതുണ്ട്. ഇക്കാലത്ത് പുതിയ പല അറിവുകളും കോവിഡ് 19 നമുക്ക് നൽകിയിരിക്കുന്നു. അതുപോലെ തന്നെ നാം ബോധവാന്മാർ ആകേണ്ട വിഷയമാണ് പരിസ്ഥിതി സംരക്ഷണം. പാരിസ്ഥിതിക ആഘാതം മനുഷ്യനെ മാരകരോഗങ്ങളിൽ ലേക്ക് നയിക്കും.നമ്മുടെ കുന്നും കാടും മലയും പുഴയും നശിപ്പിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജീവിവർഗ്ഗങ്ങൾജനവാസകേന്ദ്രങ്ങളി അതുകൊണ്ട് ഇനി നാം നമ്മുടെ പരിസ്ഥിതിയെ നമ്മുടെ ഭൂമി മാതാവിനെ സ്നേഹിക്കുക. കൂടാതെ ഈ കോവിഡ് 19 കാലത്തെ ശുചിത്വ ശീലങ്ങൾ ജീവിതത്തിലുടനീളം ശീലമാക്കുക.വരുംതലമുറയ്ക്ക് വഴികാട്ടികൾ ആക്കേണ്ട അവരാണ് നാം. ഇനിയുള്ള കാലം കരുതലോടെ കഴിയേണ്ടി ഇരിക്കുന്നു. ഇനി വരും തലമുറയ്ക്കുള്ള മാതൃകാമനുഷ്യരാകട്ടെ നാമേവരും
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം