പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/മാറോട് ചേർക്കാം പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
മാറോട് ചേർക്കാം പരിസ്ഥിതിയെ
      ഭൂമിയിലെ മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പരിസ്ഥിതി. സർവ്വ ചരാചരങ്ങളുടെയും സുസ്ഥിരമായ വികസനത്തിനും, സന്തോഷകരമായ ജീവിതത്തിന് പ്രകൃതി അനിവാര്യമാണ്. ഇന്നത്തെ സമൂഹം ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ ജീവിക്കുന്നവരാണ്. 
     പ്രകൃതി മനുഷ്യർക്ക് തന്റെ ജീവിത സുഖങ്ങൾക്കായി ഉപയോഗപ്പെടുത്താനു ള്ളതാണ്. എന്നാൽ മനുഷ്യരുടെ അശാസ്ത്രീയമായ  പ്രകൃതിക്കു മേലുള്ള കടന്നുകയറ്റമാണ് മനുഷ്യരാശിക്കു വിപത്തായി മാറുന്നത്. തന്റെ ഭൗതിക സുഖങ്ങൾ മെച്ചപ്പെടുത്താൻ പ്രകൃതിയെ ഉപയോഗിക്കാം എന്നാൽ അതൊരുമിതമായ രീതിയിൽ എന്നായിരിക്കണം അന്നു  മാത്രം. 
     ഇന്നത്തെ സമൂഹം പണത്തിനും പ്രതാപത്തിനും മാത്രമാണ് തങ്ങളുടെ ജീവിതത്തിൽ സ്ഥാനം നൽകുന്നത്. തിരക്കുപിടിച്ച ഉള്ള പണത്തിനും പിന്നാലെയുള്ള ഓട്ടത്തിനിടയിൽ തന്നെ ചുറ്റുമുള്ള പരിസ്ഥിതിയെ ശ്രദ്ധിക്കുവാൻ അവർക്ക് സമയം കിട്ടുന്നില്ല. പരിസ്ഥിതി എന്നത് തന്നെ ജീവിത സുഖങ്ങൾ മെച്ചപ്പെടുത്താനുള്ള ഒരു ഉപയോഗിപരിസ്ഥിതി എന്നത് തന്നെ ജീവിത സുഖങ്ങൾ മെച്ചപ്പെടുത്താനുള്ള ഒരു ഉപാധി  മാത്രമായാണ്  ഇന്നത്തെ സമൂഹം കണക്കാക്കുന്നത്. ഈയൊരു ചിന്താഗതിയിൽ നിന്നും നാം തീരൂ. പരിസ്ഥിതി എന്നത് സർവ്വചരാചരങ്ങളുടെയും വീട് തന്നെയാണ്. തങ്ങളുടെ വീടിനെ  സംബന്ധിപ്പിക്കുന്ന ഏതു നിസ്സാര കാര്യവും തനിക്കും ബാധകമാണെന്നും  മനുഷ്യർ മനസ്സിലാകുന്നതോടെ പ്രകൃതി ദുരന്തങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും ഒരു അന്ത്യം വന്നുചേരും.
       വനങ്ങളൊക്കെ  വെട്ടിനിരത്തി പുതുപുത്തൻ മാളുകൾ പണിയുമ്പോൾ നാം ചിന്തിക്കുന്നില്ല നാം തങ്ങളുടെ അമ്മയായ ഭൂമിയാണ് ഇങ്ങനെ പൈശാചികമായ രീതിയിൽ കൊണ്ടിരിക്കുന്നതെന്ന്. നാം നടത്തുന്ന കടന്നുകയറ്റം നിങ്ങളുടെ ഫലമാണ് പ്രകൃതി നമുക്കായി ഒരുക്കിവെക്കുന്ന പ്രകൃതിദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും. പ്രകൃതിയെ എങ്ങനെ മനസ്സിലാക്കാം എന്നതിനുപകരം പ്രകൃതിയെ എങ്ങനെ ക്രൂരമായി  പീഡിപ്പിക്കാം  എന്ന് ചിന്തിക്കും പോലെയാണ് മനുഷ്യരുടെ പ്രവർത്തനങ്ങൾ. 
        പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ബോധ്യപ്പെടുത്തുവനായി ഇന്നത്തെ പുതുതലമുറയ്ക്ക് ചെറിയ ചെറിയ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിkkaവുന്നതാണ് . അങ്ങനെ ഒരു ചെറിയ വിഭാഗം മനുഷ്യരെ എങ്കിലും ചിന്താബോധത്തോടെ പ്രവർത്തിക്കുന്നവരയി  മാറ്റുവാൻ നമ്മളെക്കൊണ്ട് സാധിക്കും. 
      പ്രകൃതിയെ അടുത്തറിയുവനും,  പ്രകൃതിയുമായി കൂട്ടുകൂടാനും ഈ ലോക്ക് ഡൌൺ കാലം ഏവരും പ്രയോജനപ്പെടുത്തുമെന്നും, പ്രകൃതിയെ നല്ലരീതിയിൽ ഉപയോഗപ്പെടുതുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കുവാൻ നമ്മുക്ക് സാധിക്കട്ടെ എന്നും മനസ്സാൽ ആശംസിച്ചുകൊണ്ട് ഞൻ എന്റെ വാക്കുകൾ ഉപസംഹരിക്കട്ടെ 
Rhishika N Pavithran
10 A - പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം