പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്ക് കോറോണയെയും
അതിജീവിക്കാം നമുക്ക് കോറോണയെയും
കൊറോണ വൈറസ് ഡിസീസ് 2019 എന്ന മഹാമാരി ഇന്ന് ലോകം മുഴുവൻ നേരിട്ട് കൊണ്ടിരിക്കുന്നു. കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന ഈ വൈറസ് ഡിസംബർ 31തിയ്യതി ചൈനയിലെ വുഹാനിൽ സ്ഥിതീകരിക്കപ്പെട്ടു .ഇന്ന് ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്നു കൊറോണ വൈറസ് 280ൽ ഏറെ രാജ്യങ്ങളിൽ സ്ഥിതീകരിച്ചു. ചൈനയിലും അമേരിക്കയിലും ഫ്രാൻസിലും ഇറ്റലിയിലും സ്പെയിനിലും മറ്റ് ഒട്ടനവധി രാജ്യങ്ങളിൽ മരണത്തിന് കീഴടങ്ങിയത് ലക്ഷകണക്കിന് ജീവനുകളാണ്. അതുകൊണ്ട് തന്നെ WHO (World Health Organization) മാർച്ച് 11 തിയ്യതി കൊറോണ എന്ന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു. ദൃശ്യമാധ്യമങ്ങളിൽ കൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇന്ന് നാം വളരെ അധികം കേട്ട് കൊണ്ടിരിക്കുന്ന ഈ വൈറസിന് മരുന്നുകളോ പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . പനി തൊണ്ടവേദന ചുമ ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതുകൊണ്ട് തന്നെ പ്രതിരോധം തന്നെയാണ് അതിജീവനം. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയുമ്പോൾ വരുന്ന കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ നിമിഷനേരം കൊണ്ട് തന്നെ അയാൾ രോഗിയായിതീരും.അന്യ രാജ്യത്തു നിന്ന് വരുന്നവരോട് ആരുമായി ഇടപഴകാതെ വീട്ടിൽ തന്നെ 14 ദിവസം (QUARANTINE) കഴിയാൻ സർക്കാർ നിർദ്ദേശിക്കുന്നു. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ടോ ടിഷ്യു കൊണ്ടോ മറക്കുക. സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക .എന്നീ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക ആണെങ്കിൽ കൊറോണയെയും നമുക്ക് തീർച്ചയായും അതിജീവിക്കാം. രോഗപ്രതിരോധത്തിൽ കേരളം എന്നും മുന്നിലാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും ഗവൺമെന്റിന്റെയും മറ്റു ജീവനക്കാരുടെയും പ്രയത്നം ഒന്നുകൊണ്ട് മാത്രമാണ് കേരളം ആരോഗ്യ പ്രവർത്തനത്തിൽ മുന്നിലുള്ളത് .ഏപ്രിൽ15 തീയ്യതിയുടെ കണക്ക് നോക്കിയാൽ കേരളത്തിലാകെ രോഗബാധിതർ 387. രോഗവിമുക്തി നേടിയത് 218 .മരണസംഖ്യ മൂന്ന് എന്നാണ്. മാർച്ച് 24 ആം തീയതി മുതൽ ഏപ്രിൽ 14വരെ തീരുമാനിച്ച LockDown. ഇപ്പോൾ മെയ് മൂന്നുവരെ മാറ്റിയിരിക്കുന്നു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടിയതിനാലാണ് LockDown നീട്ടിയത് ശ്വാസകോശത്തിനാണ് ഈ വൈറസ് ബാധിക്കുന്നത.് പലർക്കും ഇതിന്റെ ഭീകരാവസ്ഥയെക്കുറിച്ച് മനസ്സിലായിട്ടില്ല .അന്യ രാജ്യത്തു നിന്ന് വന്നിട്ടും QUARANTINE കഴിയാതെ പുറത്തിറങ്ങി നടക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. ഇറ്റലിയിൽ നിന്ന് എത്തിയ ഒരു കുടുംബം QUARANTINE കഴിയാതെ കുടുംബ വീടുകളിലും മറ്റും പോവുകയും ചെയ്തിരുന്നു .ഇറ്റലിയിൽ നിന്ന് എത്തിയവരായിരുന്നു കേരളത്തിലെ ആദ്യ കോവിഡ് കേസ്. ആദ്യമൊക്കെ 14 ദിവസമുള്ള ക്വാറന്റിൻ ഇപ്പോൾ 28 ദിവസത്തേക്ക് മാറ്റിയിരിക്കുന്നു, കാരണം 14 ദിവസങ്ങൾക്കുളിൽ രോഗമുള്ള പലർക്കും ലക്ഷണങ്ങൾ കാണുന്നില്ല. രോഗലക്ഷണങ്ങൾ ഒന്നും കാണാതെയും കോവിഡ് സ്ഥിതികരിച്ചിട്ടുണ്ട്. 65 വയസ്സിന് മേലെയുള്ളവർക്കും, 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കും, ക്യാൻസർ രോഗം, വൃക്കരോഗം, ഹൃദ്രോഗം, എന്നീ രോഗങ്ങൾ ഉള്ളവർക്കുമാണ് വൈറസ് കൂടുതലായി ബാധിക്കുക. എന്ന് കരുതി മറ്റുള്ളവർക്ക് രോഗം വേഗത്തിൽ പിടിപെടുക എന്നും ഇല്ല. ആദ്യമൊക്കെ കേരളത്തിലെ കുറച്ച് ജില്ലകളിൽ ആണ് കോവിഡ് സ്ഥിതികരിച്ചത്. എന്നാൽ ഇപ്പോൾ എല്ലാ ജില്ലയിലും ഒരു കോവിഡ് രോഗി എങ്കിലും ഉണ്ട്. പലയിടത്തും സമ്പർക്കത്തിലൂടെ രോഗം സ്ഥിതികരിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗവും അന്യരാജ്യത്ത് നിന്ന് വന്നവർ ആയിരുന്നു. രാജ്യത്ത് LockDown പ്രഖ്യാപിച്ചതോടെ അന്യസംസ്ഥാന തൊഴിലകളും കൂലിപ്പണിക്കാരും കർഷകരും മറ്റ് പല മേഖലയിൽ ജോലി ചെയുന്നവരും പ്രതിസന്ധിയിലാണ്. രോഗത്തെ അതിജീവിച്ചർക്ക് നേഴ്സ്മാരും മറ്റ് ആരോഗ്യ പ്രവർത്തകരും ദൈവ തുല്യരാണ്, കാരണം സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കാതെയാണ് അവർ പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ കോവിഡ് സ്ഥിതികരിച്ചത് കണ്ണൂർ ജില്ലയിലാണ്, അതുപോലെ തന്നെ അതിജീവിച്ചവരും കണ്ണൂരിൽ തന്നെ. കേരളത്തിൽ നിന്നും അന്യരാജ്യത്തുള്ളവർക്കും രോഗം ഭേദമായിട്ടുണ്ട്. ഇന്ത്യയിൽ 75% സംസ്ഥാനത്തും കോവിഡ് സ്ഥിതികരിച്ചടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കോവിഡ് കേസുകൾ കൂടുതലും സമ്പർക്കത്തിലൂടെയാണ്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്. പുലികുട്ടി,വവ്വാൽ എന്നിവയിലാണ് വൈറസ് സാനിധ്യം കണ്ടെത്തിയത് എന്നാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല. റൂസൈറ്റസ്,പെറ്ററോപ്സ് എന്നീ വവ്വാൽ ഇനങ്ങളിലെ 2018-19 വർഷത്തെ സാമ്പിളിലാണ് CMR നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. വേണ്ട പ്രതിരോധ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നമ്മളിലേക്ക് വൈറസ് പകരാം. "വേണ്ടത് ഭയമല്ല ജാഗ്രതയാണ് എന്നാൽ ജാഗ്രത ഇല്ലെങ്കിൽ തീർച്ചയായും ഭയപ്പെടണം" പ്രളയത്തെ അതിജീവിച്ച പോലെ കോറോണയെയും നമുക്ക് ഒരുമിച്ച് നേരിട
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം