പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/ചിന്തിച്ചാൽ ദുഖിക്കേണ്ട
(പാറമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/ചിന്തിച്ചാൽ ദുഖിക്കേണ്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിന്തിച്ചാൽ ദുഖിക്കേണ്ട
അന്നാദ്യമായി ആ മാന്ത്രികനായ ഗുരു വല്ലാതെ വിഷമത്തിലായി. കാരണം, അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ വളർന്ന മാന്ത്രിക വിദ്യയിൽ കേമന്മാരായ മനു,സൂര്യൻ, ചേതൻ, ശോണിത് എന്നീ നാല് കുട്ടികൾ ആ സ്ഥാപനം വിടുന്നതുകൊണ്ടായിരുന്നു. യാത്ര അയക്കുമ്പോൾ ആ ഗുരു അവസാനമായി തന്റെ ശിഷ്യമാർക്കൊരു ഉപദേശം നല്കി. ചിന്തിച്ചു മാത്രം പ്രവർത്തിക്കുക. അവരെല്ലാവരും ഗുരുവിനെ വണങ്ങി യാത്ര ആരംഭിച്ചു. അവർ പോകുന്ന വഴിയിൽ ചിതറിക്കിടക്കുന്ന കുറേ എല്ലുകൾ കണ്ടു. അതു സിംഹത്തിന്റേതാണെന്ന അവർക്കു മനസ്സിലായി. അപ്പോൾ മനു പറഞ്ഞു "ഞാനീ എല്ലുകൾ കൂട്ടിയോചിപ്പിക്കാൻ പോവുകയാ" അവൻ നിമിഷ നേരം കൊണ്ട് ആ എല്ലുകൾ കൂട്ടിയോജിപ്പിച്ചു. സൂര്യൻ ആ സിംഹത്തിന് ചർമ്മം നല്കി. ചേതൻ സിംഹത്തിന് ജീവൻ കൊടുക്കാൻ പോവപമ്പോൾ ശോണിത് അവനെ തടഞ്ഞു. എന്നിട്ട് പറഞ്ഞു : "ചേതൻ, നീ ഗുരു പറഞ്ഞത് മറന്നോ ?സിംഹം ചിലപ്പോൾ അപകടകാരിയാവാം"പക്ഷെ മറ്റു മൂവരും അത് ചെവി കൊണ്ടില്ല. അപ്പോൾ ശോണിത് പറഞ്ഞു "എങ്കിൽ ഒരു നിമിഷം, ഞാനീ മരത്തിലൊന്നു കയറട്ടെ"അവൻ മരത്തിൽ കയറിയതോടെ ആ സിംഹത്തിന് ജീവൻ വച്ചു. പെട്ടെന്ന് സിംഹം അവരുടെ മേൽ ചാടി വീണു. സിംത്തിന്റെ കടിയേറ്റ് രക്തം വാർന്നൊഴുകുന്ന തന്റെ കൂട്ടുകാരെ മന്ത്രം ജപിച്ച് ശോണിത് രക്ഷപ്പെടുത്തി. ചിന്തിച്ചാൽ ദുഃഖിക്കേണ്ട എന്ന പാഠമുൾക്കൊള്ളുകയും ഇങ്ങനെയൊരബദ്ധത്തിൽ ഇനി ചെന്നു ചാടില്ലെന്ന് അവർ തീരുമാനിക്കുകയും ചെയ്തു. ഗുരുവിന്റെ ഉപദേശവും കേൾക്കാത്തതിൽ പശ്ചാത്തപിച്ച് അവർ ശോണിത്തിനോട് നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ