പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

  സസ്യങ്ങളും ജീവജാലങ്ങളും അവയുടെ ചുറ്റുപാടുമുള്ള എല്ലാം ചേർന്നതാണ് പരിസ്ഥിതി. പ്രകൃതി ഭംഗിയാൽ മനോഹരമാണ് നമ്മുടെ നാട്. പുഴകളും തടാകങ്ങളും കുന്നുകളും പാഠങ്ങളും എല്ലാംകൊണ്ടും സമ്പന്നമാണ് ഇവിടം. ഇത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് പക്ഷേ മനുഷ്യർ തന്റെ അത്യാർത്തി മൂലം പാടം നികത്തിയും പുഴയിൽ നിന്ന് മണൽ വാരിയും കുന്നിടിച്ചും ഇവയെല്ലാം നഷ്ടപ്പെടുത്തുന്നു. ഫാക്ടറികളിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം ജലമലിനീകരണത്തിന് ഇടയാക്കുന്നു. വായുവും ജലവും മലിനപ്പെടുത്തന്നത് പലതരം രോഗങ്ങൾക്ക് കാരണമാകുന്നു.
             പരിസര മലിനീകരണത്തിന് ഇടയാക്കുന്ന പ്രധാന വില്ലനാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അന്തരീക്ഷം മലിനമാകുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സസ്യങ്ങളുടെ വളർച്ചക്ക് ഭീഷണിയാണ്. മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകാനും ഇത് ഇടയാക്കുന്നു. ഇത് ഇല്ലാതാക്കാൻ നാമോരോരുത്തരും ശ്രദ്ധിക്കണം.
            വനനശീകരണം തടയുക, കൂടുതൽ സസ്യങ്ങൾ വെച്ചുപിടിപ്പിക്കുക, കുന്നിടിക്കൽ തടയുക, വയലുകൾ സംരക്ഷിക്കുക, പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറയ്ക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക എന്നിവയിൽ ശ്രദ്ധിച്ചാൽ നമ്മുടെ പരിസ്ഥിതിയെ രക്ഷപ്പെടുത്താം.

 

ലക്ഷ്മി ഗോപാൽ
5 B പാപ്പിനിശ്ശേരി വെസ്റ്റ്. എൽ. പി. സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം