പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ എല്ലാ മഹാമാരിയും അതിജീവിച്ചു കൊണ്ടിരിക്കുന്ന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാ മഹാമാരിയും അതിജീവിച്ചു കൊണ്ടിരിക്കുന്ന കേരളം

ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. ദൈവത്തിന്റെ സ്വന്തംനാട്. എല്ലാ രാജ്യങ്ങളിലും ഒരു കവിത പോലെ ഒഴുകി നടക്കുന്നു. ഞാൻ ഒന്നും നേരിൽ കണ്ടിട്ടില്ല എല്ലാം വാർത്തകളിലൂടെ ആണ് കണ്ടത്. ഓഖി, പ്രളയം, നിപ്പാ, കോവിഡ് 19 ഇതെല്ലാം നടന്നത് കേരളത്തിലാണ്. കോവിഡ് 19 മാത്രം കേരളത്തിലും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധിയാണ്. 2004 ഡിസംബർ ഇരുപത്തിയാറാം തീയതി കേരളത്തിലും തമിഴ്നാട് കടൽത്തീരങ്ങളിലും ആഞ്ഞടിച്ച സുനാമിയെ കുറിച്ചാണ്. എന്റെ അമ്മയും സുനാമി യെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്. സാമൂഹ്യശാസ്ത്രം പാഠഭാഗത്ത് 'പേമാരി പെയ്തിറങ്ങിയപ്പോൾ' എന്ന് പാഠഭാഗത്തിലൂടെ കുറേക്കൂടി വ്യക്തമായി എനിക്ക് അത് മനസ്സിലാക്കാൻ സാധിച്ചു. ഇന്ത്യൻ സമുദ്രത്തിൽ ഇന്തോനേഷ്യൻ ദ്വീപിൽ സുമാത്രക്കടുത്തുണ്ടായ ഭൂകമ്പമാണ് അനിതരസാധാരണമായ കടൽക്ഷോഭത്തിനും ഭയാനകമായ നാശനഷ്ട ത്തിനും ഇടയാക്കി എന്നാണ് പറയുന്നത്. ഈ സുനാമി 14 രാജ്യങ്ങളെ ബാധിച്ചു എന്നാണ് പറയുന്നത്. ഇന്ത്യയിൽ 14000 പേർ മരിച്ചു. കേരളത്തിൽ കുട്ടികളടക്കം നിരവധി പേർ മരിച്ചു. ഇതാണ് 2004ലെ സുനാമിയുടെ കണക്ക്.

           2017 ലെ നമ്മുടെ കേരളത്തിൽ  ഉണ്ടായ കടൽക്ഷോഭം ആണ് 'ഓഖി ' കാറ്റും കടൽക്ഷോഭം മുഖേന അനേകം പേർ മരിച്ചു. അനേകംപേരെ കാണാതായി. ഇതും ഒരു ദയനീയമായ സംഭവമാണ്. 
           2018 ലാണ്  പ്രളയം നടന്നത്. കേരളം ഒട്ടാകെ വെള്ളത്തിനടിയിലായി. 2018 ജൂൺ ഒന്നിനും ഓഗസ്റ്റ് 18 നും ഇടയ്ക്ക് 14 ജില്ലകളിൽ 13 ജില്ലകളിലും വെള്ളപ്പൊക്കം ഉണ്ടായി. മഴ ധാരാളമായി പെയ്തിറങ്ങിയത്  നമ്മൾ കണ്ടതാണ്.  അങ്ങനെ ഡാമിൽ വെള്ളം നിറഞ്ഞു കവിഞ്ഞു. അതിന്റെ ഫലമായി ഡാമുകൾ ഒക്കെ തുറന്നു വിടേണ്ട അവസ്ഥ വന്നു. ധാരാളം വീടുകൾ വെള്ളത്തിനടിയിൽ ആയി,  ധാരാളം പേരുടെ വീടുകൾ നഷ്ടപ്പെട്ടു. അനേകം പേർ മരണമടഞ്ഞു,  കൃഷികൾ എല്ലാംനശിച്ചു.  നമ്മുടെ മത്സ്യത്തൊഴിലാളികൾ ആണ് വള്ളങ്ങളും  ആയി പോയി ധാരാളം പേരെ വീടുകളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇതിന് കേരള സർക്കാർ അവരെ ആദരിക്കുകയും ചെയ്തു. നമ്മുടെ മത്സ്യത്തൊഴിലാളികൾ ജാതിഭേദമെന്യേ രക്ഷിക്കാൻ പറ്റുന്നവരെ അത്രയും രക്ഷപ്പെടുത്തി. 167 ക്യാമ്പുകളിലായി, 6212 കുടുംബങ്ങളെ താമസിപ്പിച്ചു. പണക്കാരും പാവപ്പെട്ടവരും ഒന്നിച്ച് ആഹാരം പാകം ചെയ്തു കഴിച്ചു ഒന്നിച്ച് ഒരു പായയിൽ ഉറങ്ങിയ കാഴ്ച
നമ്മളോരോരുത്തരും കണ്ടതാണ്.
          പ്രളയം കഴിഞ്ഞ ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് നിപ്പ എന്ന വൈറസിന്റെ  വരവ്. പക്ഷികളിലൂടെയാണ്  "നിപ്പ " പകർന്നത് എന്നു ആദ്യം പറഞ്ഞു. ശുശ്രൂഷിച്ച് നഴ്സുമാർ ഉൾപ്പെടെകുറെയധികം പേർ മരിക്കുകയുണ്ടായി. പിന്നീടതിന് മരുന്ന് കണ്ടുപിടിക്കുകയും അങ്ങനെ ഇതിൽനിന്ന് രക്ഷ നേടുകയും ചെയ്തു. 
          അങ്ങനെ  ആശ്വാസം കണ്ടെത്തി ഇരിക്കുമ്പോൾ 2020 മാർച്ച് മാസത്തിൽ' കോവിഡ് 19' എന്ന' കൊറോണാ 'രോഗം  പുറത്തുവന്നു. 198 പേർ സുഖം പ്രാപിച്ചു. 178 പേർ ഇപ്പോൾ  ചികിത്സയിലും. മൂന്നു പേർ മരിച്ചു. ലോകമൊട്ടാകെ   അനേക ലക്ഷം പേർ മരിച്ചു കൊണ്ടിരിക്കുന്നു.  കേരളത്തിൽ രോഗം പടരാതിരിക്കാൻ പ്രധാനമന്ത്രി മോദി 21 ദിവസം ലോക്ക്  ഡൗൺ പ്രഖ്യാപിച്ചു. വീണ്ടും അത് വിജയം കണ്ടപ്പോൾ 21 ദിവസം കൂടി നീട്ടി. മേലധികാരികളെ അനുസരിചതുകൊണ്ടാണ്   ഈ വിജയം നമുക്ക് നേടാൻ സാധിച്ചത്. കേരളീയ ജനത ഇനി ആശങ്കപ്പെടേണ്ടതില്ല എന്ന വാർത്ത കണ്ടു. ഞാൻ കേരളത്തിൽ ജനിച്ചവൾ ആണെന്ന് പറയാൻ എനിക്ക് അഭിമാനമുണ്ട്. കേരളംഎല്ലാത്തിനും മുന്നിലാണെന്ന് ലോകം പറയുന്നു. ഇനിയെന്തു മഹാമാരി വന്നാലും ദൈവം ഞങ്ങളോട് കൂടിയുണ്ട് ഞങ്ങൾ ഒന്നാണ്, കേരളീയരാണ് ഞങ്ങൾ എന്തിനെയും നേരിടാൻ സന്മനസ്സുള്ളവർ ആണ്.
DHRISYA
8D പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം