പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മാറേണ്ട ജീവിതം മാറേണ്ട വിചാരം

Schoolwiki സംരംഭത്തിൽ നിന്ന്
മാറേണ്ട ജീവിതം മാറേണ്ട വിചാരം

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് . സമൂഹത്തിൽ അവൻ ജനിക്കുന്നു സമൂഹത്തിൽ ജീവിക്കുന്നു . സമൂഹമെന്ന ചവിട്ടു പടികൾ ചവിട്ടി അവൻ മുന്നേറുന്നു. എന്നാൽ താനാണ് എല്ലാം താൻ മാത്രമാണ് ഇവിടെ ജീവിക്കുന്നത് എന്ന് സ്വാർത്ഥ ഭാവം മനുഷ്യനിൽ ചിലപ്പോഴെങ്കിലും ഉടലെടുക്കുന്നു. അവൻ തന്നെ വളർത്തിയ, തന്നെ സ്നേഹിച്ച സമൂഹത്തെ മറക്കുന്നു .അവൻ സ്വാർത്ഥൻ ആകുന്നു തുല്യത എന്നുള്ളത് പ്രകൃതിനിയമമാണ്. പക്ഷികളും മൃഗങ്ങളും കാടുകളും പുഴകളും ആണും പെണ്ണും ഭൂമിയിൽ എല്ലാവർക്കും തുല്യമായ സ്ഥാനം ഉണ്ട് സ്വാതന്ത്ര്യമുണ്ട് . എന്നാൽ മറ്റു ജീവജാലങ്ങളെ മറന്ന് മനുഷ്യൻ എല്ലാം കൈയ്യടക്കി വാഴാൻ ശ്രമിക്കുമ്പോൾ പ്രകൃതി അവിടെ തുല്യത നടപ്പിലാക്കുന്നു. കാടും മൃഗങ്ങളെയും നശിപ്പിച്ച് മനുഷ്യൻ മുന്നേറുമ്പോൾ പ്രളയമായും കൊടുംങ്കാറ്റായും മഴയായും ഉളള പ്രകൃതിദുരന്തങ്ങളാൽ മനുഷ്യനെ തുരത്തി പ്രകൃതി തന്നെ നീതി നടപ്പിലാക്കുന്നു .മനുഷ്യൻ ഭൂമിയിലെ അംഗം മാത്രമാണെന്നും സർവ്വാധിപൻ അല്ലെന്നും കണ്ണിൽ കാണാൻ പറ്റാത്ത ഒരു അണു വിചാരിച്ചാൽ പോലും നശിപ്പിക്കാൻ ആവുന്നതാണ് മനുഷ്യ ജീവിതംഎന്ന് ഈ ദുർഘട ഘട്ടങ്ങൾ മനുഷ്യരെ പഠിപ്പിക്കുന്നു. "മാറണം ജീവിതം മാറ്റണം ചിന്തകൾ "എല്ലാവർക്കും ഉള്ളതാണ് ഈ സുന്ദര ഭൂമി ' എന്ന സത്യം ഓർക്കണം നാമെന്നും.

നന്ദന ദാസ്
5 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം