പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണ്

മണ്ണ് ഒരു നിർജീവവസ്തുവല്ല.ഏററവും സങ്കീർണമായ ഒരു ജീവസമൂഹമാണ്. കാറ്റും മഴയും വെയിലും മഞ്ഞു മേറ്റ് പൊടിഞ്ഞു ദ്രവിക്കുന്ന പാറക്കെട്ടുകിൽ നൂറ്റാണ്ടുകളുടെ സസ്യവളർച്ചയാണ് ക്രമേണ ജൈവാംശം ചേർന്ന്, കാലാവസ്ഥ ക്രമീകരിച്ച് മണ്ണുണ്ടാക്കുന്നത്. ശക്തിയായ. മഴയുടെ ആഘാതമേൽക്കുന്ന ചരിഞ്ഞ കുത്തനെയുള്ള മലകളിൽ ഒലിച്ചു നഷ്ടപ്പെടാതെ നിലനിൽക്കാൻ വേരുകളുടെ ദൃഢതയും മെത്തപോലെയായ ഇലച്ചാർത്തിൻറ ആവരണവും നിതാന്തമായി മണ്ണിലടിയുന്ന ജൈവാംശത്തിൻറ ശേഖരവും ഉണ്ടാവണം. കാട്ടുതീ വനത്തിലെ ഈ രക്ഷാകവചത്തെ പൂർണമായും തകർക്കുന്നു. മണ്ണിൻറയുള്ളിലെ സൂക്ഷമകലാവസ്ഥ അതായത് നനവ് വായുസഞ്ചാരം താപനില എന്നിവ മാറ്റാൻ അഗ്നി ബാധക്ക്‌ കഴിയും. പിന്നീട് പെയ്യുന്ന മഴ താങ്ങാൻ കഴിയാതെ മണ്ണൊലിപ്പ് ഉണ്ടാകുന്നു. ചൂടേറ്റ് മണ്ണിലെ ജൈവാംശം വായുവുമായിചേർന്ന് വാതകരൂപത്തിൽ നഷ്ടമാകുന്നു. മണ്ണിന് വരുന്ന സമഗ്ര മാററത്തിന്റെ ഫലമായി ഇരുമ്പിൻറ അംശം കൂടുതൽ ഉളള മണ്ണ് മാറി സസ്യവളർച്ചയ്ക്ക് അനുകൂലമല്ലാത്ത വെട്ടുകല്ലായി മാറുന്നു. കാട്ടുതീ കൊണ്ട് മണ്ണിനുണ്ടാകുന്ന മാററം എത്ര വലുതാണ് എന്ന് കണ്ടല്ലോ,സംപുഷ്ടമായ മേൽമണ്ണ് സംരക്ഷിക്കേണ്ടതിൻറ ആവശ്യകത മനസ്സിലാക്കി മണ്ണിൻറ മക്കളായി മുന്നേറാം.

ടീജു
6 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം