പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/ തിരിച്ചറിവ്

തിരിച്ചറിവ്

2020-എന്ന വർഷത്തെ പിടിച്ചുകുലുക്കിയ കോ റോണക്കാലം. ഒരു പട്ടണത്തിൽ ധനികനായ ഒരു ആളുണ്ടായിരുന്നു. പേര് ബാലു .അയാൾക്ക് ഭാര്യയും മക്കളും ഉണ്ടായിരുന്നു. അയാൾ തന്റെ പണത്തിലും ആഡംബരത്തിലും ഏറെ അഭിമാനിക്കുമായിരുന്നു. അയാൾ എല്ലാ സമയവും അടുത്തുള്ള ടൗണിലും ,മാർക്കറ്റിലും, ബന്ധുവീടുകളിലും ഇങ്ങനെ നടക്കുമായിരുന്നു. അയാൾക്ക് ആരെയും പേടി ഉണ്ടായിരുന്നില്ല. ഇത്രയും പണവും ആഡംബരമുള്ളയാൾക്ക് എന്ത് ചിന്തിക്കണം. അയാൾ എപ്പോഴും ഇറങ്ങി നടക്കുമായിരുന്നു .കുറച്ചു നാൾ കഴിഞ്ഞപ്പോൾ അയാൾ ഖത്തറിലേക്ക് പോയി. ഒരു ദിവസം ഖത്തറിലൊക്കെ കോറോണ പടർന്നു പിടിക്കുന്ന സാഹചര്യമുണ്ടായി. അയാൾ അയാളുടെ നാട്ടിലേക്ക് തിരിച്ചെത്തി.14 ദിവസം വീട്ടിലൊന്നും നിൽക്കാതെ തന്റെ പഴയ ഹോബി അയാൾ വീണ്ടും അവർത്തിച്ചു സർക്കാരും അരോഗ്യ പ്രർത്തകരും പറഞ്ഞ നിർദേശങ്ങളും ഒന്നും മാനിക്കാനെ അയാൾ നാട്ടിലൊക്കെ നടന്നു.പൊതു സ്ഥലങ്ങളിൽ മാസ്ക് ഇടാതെയും വഴിയോരങ്ങളിൽ തുപ്പിയും അങ്ങനെ പലതും ചെയ്തു. ഇതിനെക്കാളൊക്കെ പല വീടുകളിലും പോയി .പലരുമായി സമ്പർക്കം പുലർത്തി .

അങ്ങനെയിരിക്കെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വല്ലാത്ത പനിയും ജലദോഷ ലക്ഷണങ്ങളും കാണുകയുണ്ടായി.ആ ധനികനായ പ്രവാസി കാറുമെടുത്ത് ആ പട്ടണത്തിലെ ഏറ്റവും വലിയ ആശുപത്രിയിലെത്തി. അവിടെയുള്ള ഡോക്ടർമാർ ആ പ്രവാസിക്ക് കോറോണ ആണെന്ന് സ്ഥിതീകരിച്ചു .രോഗം മൂർച്ഛിച്ച് ശ്വസം കിട്ടാതെ മരണത്തോട് മല്ലിട്ട് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആരെയും കാണാതെ ആലോചിച്ചു. എത്ര സമ്പത്തുണ്ടായിട്ടും കാര്യമില്ല എന്നയാൾക്ക് മനസ്സിലായി. കുറേ പണം സർക്കാരിനും പാവപ്പെട്ടവൾക്കും കൊടുത്തു. അയാൾ പിന്നീട് സാധാരണക്കാരനെപ്പോലെ ജീവിക്കാൻ തുടങ്ങി

സനിഹ
8 B പറശ്ശിനിക്കടവ് എച്ച് എസ് എസ്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കഥ