പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/ചുവടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചുവടുകൾ

സ്വപ്നങ്ങളുണ്ടായിരുന്നു, ഒരുപാട്
ചിതലരിച്ചിറങ്ങിയ ആ വീടിൻറെ ചുവരിൽ
സ്വപ്നങ്ങൾക്കായിരുന്നില്ല ,സ്ഥാനം
താളുകളവസാനിക്കാത്ത ഒരു ഭ്രാന്തിയായിരുന്നു
 അന്ന് ഞാനും കെട്ടടങ്ങാത്ത എന്റെ മോഹങ്ങളും
 എല്ലാം നീ കാരണം സഫലമാകാതെ
 ചവറ്റുകൊട്ടയിലവസാനിക്കുമെന്ന് ഞാനറിഞ്ഞില്ല
എന്റെ മൂകതയായിരുന്നു നീ ഏറെ ആസ്വദിച്ചിരുന്നത്
 ഞാൻ മറന്നത് അന്നെന്റെ സ്വപ്നങ്ങളായിരുന്നു
 നീ മൂലം അടർന്നുവീണ ഗന്ധം വറ്റിയ
പനിനീർപ്പൂവായി ഇന്നു ഞാനും കൊഴിഞ്ഞും
ചോരത്തിളപ്പായിരുന്നു നിന്റെ ഞരമ്പുകളിൽ
അന്നു നിന്റെ മൂകതയിൽ ശിഖരങ്ങളൊടിഞ്ഞ
ഒരു പെണ്ണിന്റെ മണമുണ്ടായിരുന്നു
പത്മവ്യൂഹമായി നീയവതരിച്ചപ്പോൾ
 ഒളിഞ്ഞിരുന്ന നിന്റെ മറ്റൊരു മുഖം ഞാനറിഞ്ഞിരുന്നില്ല
എങ്കിലും ഇന്നു നിനക്കറിയേണ്ടത് ഒന്നുമാത്രം
ഉത്തരമില്ലാത്ത യാത്രയിൽ നീയെന്നെ
 കണ്ടെത്തില്ല എന്നതാണ് യാഥാർത്ഥ്യം
നിന്റെ നഖശിഖാന്തം മുഴുവൻ ഓർമകൾ മാത്രം
പാപം നിന്നെ തേടിവന്നതല്ല
 നീ നടന്ന പാതകൾ ഇന്നേകാന്തതമാണ്
 ഉള്ളിൽ തുളച്ചുകയറിയത് വിഷം ചീറ്റുന്ന
പാമ്പിന്റെ ദന്തങ്ങല്ല, മറിച്ച്
തളയ്‍ക്കാനാവാത്ത നിന്റെ നാവിന്റെ
 ആഴമേറിയ കുത്തുവാക്കുകളാണ്
സന്ധ്യയും സൂര്യനും ചന്ദ്രനുമസ്തമിച്ചപ്പോൾ
 അത് നിന്റെ ഉയദത്തിലേക്കുള്ളതാണെന്ന് ഞാനറിഞ്ഞില്ല
ഒരിക്കൽക്കൂടി നിന്റെ ഉദയം വന്നാൽ
അതന്റെ അസ്തമയമാണെന്ന് നീ ഓർത്തില്ല
ഓർത്തെങ്കിലും, ഞാൻ കാത്തിരുന്ന
 ഏകാന്തതയെ നീ മറക്കുമായിരുന്നു
അന്നു നീ വീണ്ടും വിഷപ്പാമ്പായി അവതരിക്കുില്ലെന്ന്
എനിക്കു തീർച്ചപ്പെടുത്താനാകില്ല.
 തൂണിലും തുരുമ്പിലും കാണുന്നത് ദൈവമല്ല
എന്റെ കെട്ടടങ്ങാത്ത പകയാണെന്ന് നീ ഓർക്കുക
 ചിതലരിച്ച ആ താളുകൾ ഇനി തിരിച്ചുവരില്ല
വന്നാൽ അത് നിന്റെ കൂടി അസ്തമയമായിരിക്കും
പുതിയ കാലത്തിലേക്കുള്ള. പുത്തൻ ചുവടുവെയ്പ്

സായൂജ്യ കെ
9 B പറശ്ശിനിക്കടവ് എച്ച് എസ് എസ്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത