പരിയാരം യു പി എസ്‍/അക്ഷരവൃക്ഷം/ലേഖനം മറക്കാൻ പറ്റാത്ത അവധിക്കാലം
ലേഖനം മറക്കാൻ പറ്റാത്ത അവധിക്കാലം
ഈ വർഷതെ എന്റെ സ്കൂൾ അവധി ക്കാലം ആഘോഷി ക്കാൻ പറ്റിയില്ല. കാരണം എല്ലാവർക്കും അറിയാമല്ലോ . കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കു ന്ന ഒരു കാലമായിപ്പോയി. ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് കൊറൊണ എന്ന മാരക രോഗം കവര്ന്നെടുതത്. ഈ വർഷത്തെ സ്കൂൾ അവധിക്കാലം അവരവരുടെ വീട്ടിൽ തന്നെ ചെലവഴിക്കേണ്ടി വന്നു. ഒരു വീട്ടിൽ നിന്ന് അടുത്ത വീട്ടിൽ പോലും പോകാൻ ആകാതെയും നിശ്ചിത അകലം പാലിച്ചു സംസാരിച്ചാൽ മതി എന്നും വന്നു. ടീവിയും ഫോണിൽ കളിയും പലതും നിർമ്മാണം നടത്തിയും പിന്നെ അമ്മയെ സഹായിച്ചു ലൈബ്രറി ബുക്ക് വായിച്ചുമാണ് കഴിഞ്ഞത്. ഒരു ഞായറാഴ്ച ദിവസം രാത്രി 9മണിക്ക് 9മിനിറ്റ് ഞാൻ എല്ലാ ലൈറ്റ് ഓഫ് ചെയ്തു മെഴുകുതിരി കത്തിച്ചു പ്രാർഥന നടത്തി. ഈ വർഷത്തെ വിഷു ആഘോഷങ്ങൾ ഇല്ലാതെ കടന്നുപോയി. പടക്കങ്ങൾ ഇല്ല കൈ നീട്ടം ഇല്ല കോടികൾ ഇല്ല കണി മാത്രം. എല്ലാ വർഷവും സ്കൂൾ അടച്ച ദിവസം വളരെ സന്തോഷതോ ടെയാണ് വീട്ടിൽ വരാറ്. എന്നാൽ ഈ വർഷം മുന്നേ സ്കൂൾ അടക്കുക യാണ് എന്ന് കേട്ടപ്പോൾ അതിന്റ കാരണം അറിഞ്ഞില്ല. ഏതോ മഹാ രോഗം പടർന്നു പിടിച്ചിരിക്കുവാ എന്ന് ആരോ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ മരിക്കുക യാണെന്ന് വാർത്ത വന്നു. അതോടെ രാജ്യത്തു ലോ ക് ഡൗൺ പ്രഖ്യാപിച്ചു. ആരും തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല. അവരവരുടെ വീട്ടിൽ തന്നെ കഴിയണമെന്ന നിർദേശം വന്നു. അങ്ങനെ ഈ അവധി ക്കാലം അല്ല ഈ മഹാ മാരി യുടെ കാലം എന്നും മനസ്സിൽ തങ്ങി നിൽക്കും.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം