പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ സമയവും കടന്നുപോകും


ലോക രാജ്യങ്ങൾ മുഴുവൻ വിറങ്ങലിച്ച്,പലരും നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന ഒരു കെട്ടകാലത്തിലാണ് നാമിന്ന് ജീവിക്കുന്നത്.പ്രതിരോധമാണ് ഇന്നത്തെ അവസ്ഥയിൽനിന്ന് കരകയറാനുള്ള മാർഗം എന്ന് എല്ലാവരും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു.എന്നാൽ ഇതിന് വിലങ്ങുതടിയായി നിൽക്കുന്നത് ചിലർക്ക് ഈ രോഗത്തോടുള്ള മനോഭാവമാണെന്ന് ദിനംപ്രതി നാം കാണുന്ന സംഭവങ്ങളിൽനിന്നു മനസ്സിലാക്കാവുന്നതേയുള്ളു.ചെറിയൊരു വൈറസിനു മുന്നിൽ ലോകംമുഴുവൻ പകച്ചുനിൽക്കുകയാണ്.മനുഷ്യൻറെ നഗ്നനേത്രങ്ങൾക്കുമുന്നിൽ മറഞ്ഞു നിൽക്കുന്ന ആ ചെറുജീവിയുടെ കളിപ്പാവയായി തീർന്നിരിക്കുന്നു ഈ ലോകം എന്ന് തന്നെ പറയാം. ഈ മഹാമാരിയുടെ പടുകുഴിയിൽ നിന്ന് ലോകത്തെ കരകയറ്റാനായി രാവുംപകലും വിശ്രമമില്ലാതെ പണിയെടുക്കുന്ന, സ്വന്തം നാടുംവീടുംവിട്ട് ആശുപത്രിയിൽ കഴിയുന്ന ആരോഗ്യ പ്രവർത്തകർ,പൊരിവെയിലിലും കഷ്ട്ടപ്പെടുന്ന പോലീസുകാർ അതുപോലെയുള്ള മറ്റുജോലിക്കാർ ഇവരൊക്കെ ദൈവത്തിൻറെ പ്രതിപുരുഷന്മാരായിത്തീരുകയാണ്.ആൾ ദൈവങ്ങളും ജാതിമത മേലാളന്മാരും എങ്ങോ അപ്രത്യക്ഷരായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആത്മവിശ്വാസംമാത്രം കൈമുതലാക്കി രാപകൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനം എത്ര മഹത്തരമാണ്! യഥാർഥത്തിൽ വാഴ്ത്തിപ്പാടേണ്ടത് ഇവരുടെ പ്രവർത്തനങ്ങളല്ലേ? ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ടുകൊണ്ട്‌ പ്രവർത്തിക്കുന്ന പോലീസുകാരുടെ സേവനവും വിസ്മരിക്കാൻ സാധിക്കുന്നതല്ല.ഇവരൊക്കെയാണ് ഈ നാടിൻറെ കാവൽക്കാർ.അവരോരുത്തർക്കും എൻറെ സ്നേഹാഭിവാദ്യങ്ങൾ. അതിജീവിക്കും,നമ്മൾ ഈ മഹാമാരിയേയും.

ദേവദത്തൻ കെ.
7 പയ്യന്നൂർ സെൻട്രൽ യു.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം