പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് ശുചിത്വം ഇല്ലായ്മയും അതുമൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമാണ്. പരിസര ശുചിത്വവും വ്യക്തിശുചിത്വവും നമ്മുടെ ജീവിതത്തിൽ ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഒട്ടുമിക്ക പകർച്ച വ്യാധികളിൽ നിന്നും നമുക്ക് മോചനം ലഭിക്കും. ചിരട്ട, മുട്ടത്തോട്, പ്ലാസ്റ്റിക് കവറുകൾ, ടയറുകൾ, കുപ്പികൾ, കളിപ്പാട്ടങ്ങൾ, പഴയ പത്രങ്ങൾ എന്നിവ വലിച്ചെറിയത്തിലൂടെ അതിൽ വെള്ളം കെട്ടി നിന്ന് കൊതുകുകൾ മുട്ട ഇട്ടു പെരുകാൻ കാരണമാകുന്നു. ഈ കൊതുകുകൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, മന്ത് മുതലായ അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു അതുകൊണ്ട് വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. ജലം മലിനമാകാതെ സൂക്ഷിക്കണം. ഇതിനു വേണ്ടി കിണർ വലയിട്ട് മൂടുകയും നിശ്ചിത ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുകയും വേണം. എപ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം ഇതിലൂടെ മലിനജലത്തിൽ കൂടി പകരുന്ന രോഗങ്ങൾ ആയ മഞ്ഞപിത്തം, വയറിളക്കം, കോളറ, ഛർദി മുതലായ രോഗങ്ങൾ ഒഴിവാക്കാം. ആഹാര പാതാർത്ഥങ്ങൾ എപ്പോഴും അടച്ചു മാത്രം സൂക്ഷിക്കണം. പഴകിയ ആഹാരങ്ങൾ കഴിക്കാൻ പാടില്ല. പ്ലാസ്റ്റിക്കും മറ്റു പ്ലാസ്റ്റിക് ഉത്പന്നങ്ങളും കത്തിക്കുന്നതും വഴി അന്തരീക്ഷം മലിനമാക്കുന്നു. ഈ മലിനവായു ശ്വസിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ട് പ്ലാസ്റ്റിക്കും മറ്റു പ്ലാസ്റ്റിക് ഉത്പന്നങ്ങളും പരമാവധി ഒഴിവാക്കി മണ്ണിൽ ലയിച്ചു ചേരുന്ന പേപ്പറും തുണിയും ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും പരമാവധി ഉപയോഗിക്കുക. പരിസര ശുചിത്വം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് വ്യക്തി ശുചിത്വവും. നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. രണ്ടു നേരം കുളിക്കുകയും ആഴ്ചയിൽ ഒരിക്കൽ നഖം മുറിക്കുകയും വേണം. മലമൂത്ര വിസർജനത്തിനു ശൗചാലയങ്ങൾ മാത്രം ഉപയോഗിക്കണം. അതിനു ശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകണം. നമ്മുടെ ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്ന മഹാമാരിയായ കൊറോണയെ ചെറുക്കാൻ ശുചിത്വത്തിലൂടെ മാത്രമേ സാധിക്കൂ. നിശ്ചിത ഇടവേളകളിൽ 20 മിനിറ്റ് നേരം കൈകൾ സോപ്പുപയോഗിച്ചു കഴുകണം. എന്നാണ് ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം.സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ഉപയോഗിക്കുകയും ചെയ്യണം. കൊറോണയ്ക് ഫലപ്രദമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. കയ്കൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുന്നതിലൂടെ മാത്രമേ ഈ വൈറസിന്റെ വ്യാപനം ഒരു പരിധി വരെ എങ്കിലും ചെറുക്കാൻ കഴിയൂ. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ ശുചിത്വം പാലിക്കുകയാണ്

പ്രണവ് ആർ പ്രസാദ്
5 A പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം