പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/അക്ഷരവൃക്ഷം/രക്തസാക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
രക്തസാക്ഷി

 കോവിഡിനെതിരെ ശബ്ദമുയർത്തി തൻ
ജീവൻ കൊടുത്തവനേ
എന്നെന്നും ഓർക്കും നിൻ പുണ്യ നാമം
ശിക്ഷിക്കാം നിന്നെ വധിച്ചവനെ

മുൻപ് അങ്ങ് പാരിൽ
പറഞ്ഞ സത്യം
ഇന്നല്ലോ യാഥാർത്ഥ്യം
അന്ന് നിരസിച്ച ഞങ്ങൾ
തിരിച്ചറിയുന്നു നിൻ പൊരുൾ

ഏകകോശമാം ചെകുത്താൻ
ലോകത്തെ കാർന്നു തിന്നീടുന്നു
ശാസ്ത്രജ്ഞാനിയാം അഹങ്കാരിയാം
മാനുഷർ കൂട്ടിലടച്ച പോലെ

നിൻ കൃപ ചൊരിയേണമേ
മാലാഖക്കൂട്ടമാം വെൺപ്രാവുകളെ
ഇരുൾ നീക്കി വെളിച്ചമേകുന്നു
അവർ കണ്ണീർ തുടയ്ക്കുന്നു
കുഴലും തൂക്കി അരികത്തെത്തി
തുണയാകുന്നു ലോകത്ത്

രക്ഷിക്കേണമേ ഇടവപ്പാതിപോൽ
ചൊരിയുന്ന കൊറോണയിൽ നിന്നും
വൊള്ളപ്പൊക്കമായും മുക്കിക്കൊല്ലുന്നു
ലോകരാജ്യങ്ങളെ

ഇലകൾ പോലെ കൊഴിയുന്നു ജീവൻ
പതറുന്നു ചന്ദ്രനേയും ഭൂമിയേയും
കീഴടക്കിയ അല്പജ്ഞാനിയാം മനുഷ്യൻ

നീ വാദിച്ച കോടതിയിൽ
നിനക്ക് വിധിച്ച ശിക്ഷ
അനുഭവിക്കുന്നു അവർ

വീടാണ് സ്വർഗം, നമ്മൾ
കാഴ്ചബംഗ്ലാവിലെ ജീവിതം പോൽ
കാണികൾ സ്വസ്ഥമായ് വസിക്കുന്നു
ഭൂമിക്കിനി വിശ്രമം

ദുരിതങ്ങൾ തീരാത്ത
നിർധരരാം പാവങ്ങൾക്കെങ്കിലും
നൽകൂ പുതുജീവനം

കൈ കഴുകാം അകലം പാലിക്കാം
ശുചിത്വം നടപ്പാക്കാം
മഹാമാരിയെ ചെറുത്ത്
ഭൂമി തൻ മക്കളാകാം
      
            * * * * * * * * * * * * *

  • ഡോ.k ലി വെൻലി യാൻഗ്

ചൈനയിൽ രോഗം തുടങ്ങിയ നാളുകളിൽ ലോകത്തോട് കൊറോണ വൈറസിനെക്കുറിച്ച് സത്യം വിളിച്ചു പറഞ്ഞതിന് ചൈനീസ് സർക്കാർ അദ്ദേഹത്തെ ക്കൊണ്ട് മാപ്പ് പറയിപ്പിച്ചു. ഒടുവിൽ അദ്ദേഹം പറഞ്ഞതുപോലെ കൊറോണ വൈറസ് ലോകത്തെ കിടു കിടാ വിറപ്പിക്കുകയും അദ്ദേഹത്തിനും കൊവിഡ്- 19 നിനു മുൻപിൽ കീഴടങ്ങി മരണം സംഭവിക്കുകയും ചെയ്തു

      ആദരാജ്ഞലികൾ
      ആ മഹാ വൈദ്യന്
 
"പ്രവർത്തിക്കാം ഒറ്റക്കെട്ടായ്,
      ചെറുക്കാം കൊറോണയെ."



 


ഗൗരി.ജെ.എസ്
7C പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത