ദൈവമേ കൈതൊഴാം എൻ
നാടിനെ കാത്തുകൊള്ളേണമേ
ലോകരാജ്യങ്ങളിൽ നിന്നുമീ
മഹാമാരിയെ തുടച്ചുനീക്കേണമേ
ആദിയും വ്യാധിയും മാറ്റുവാൻ
ഞങ്ങൾക്കു കരുതലേകേണമേ
നമുക്കുകരുതലേകുന്ന കൈകളേ
കാത്തിടേണമേ
രോഗമുക്തിക്കായ് അങ്ങയോട്
ഞങ്ങൾ കുരുന്നുകൾ
പ്രാർത്ഥിച്ചീടുന്നേ
പ്രാർത്ഥിച്ചീടുന്നേ