പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട/അക്ഷരവൃക്ഷം/വിധിയെ തോൽപ്പിച്ച മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിധിയെ തോൽപ്പിച്ച മനുഷ്യൻ

ഈ കഥ നടക്കുന്നത് പട്ടണത്തിലോ നഗരത്തിലോ അല്ല. ഒരു കൊച്ചു ഗ്രാമത്തിലാണ്. പറമ്പും തോടും പുഴയും കുന്നും അമ്പലവും അമ്പലത്തിന് മുന്നിൽ ഒരു ആൽത്തറയും എല്ലാമുള്ള ഒരു സുന്ദരമായ ഗ്രാമം. എങ്ങു നോക്കിയാലും മരങ്ങളും ചെടികളും. ആകാശത്ത് ആകാശത്ത് കുറെ പക്ഷികൾ പറക്കുന്നത് ദൃശ്യം. ഇളം കാറ്റിൽ ആടിയുലയുന്ന പുല്ലുകൾ. പറക്കുന്ന ചിത്രശലഭങ്ങൾ, പറമ്പുകൾ .. ഇതായിരുന്നു ഗ്രാമത്തിന്റെ പ്രത്യേകത. എന്നാൽ ഇത് ഒരു ഗ്രാമത്തിന്റെ കഥയല്ല. ഒരു കുട്ടിയുടെ കഥ. അവൻ സമ്പന്നനായ ഒരു കുട്ടിയല്ല. കുടിക്കാൻ വെള്ളം ഇല്ലാതെ, താമസിക്കാൻ വീടില്ലാതെ,..... പഠിക്കാനാഗ്രഹിക്കുന്നഒരു കുട്ടിയുടെ കഥ. അവനെ വീട്ടിൽ വിളിച്ചിരുന്നത് ഉണ്ണി എന്നാണ്. അവൻ താമസിച്ചിരുന്ന വീടിനെ വാസസ്ഥലം എന്ന് പറയാൻ പറ്റില്ല. ഒരു ചെറിയ ചെറ്റക്കുടിൽ.

മഴ പെയ്യുമ്പോൾ വെള്ളം ചോരുകയും കുടിലിലെ ചെറിയ ചെറിയ കുഴികളിൽ ഊടെ കടന്നുവരുന്ന പ്രാണികൾ. അവന് ആ വീട് ഒരു ദുഃഖ സ്വപ്നമായിരുന്നു. അവന്റെ അച്ഛൻ ഒരു മുഴുക്കുടിയൻ ആയിരുന്നു. പേര് വാസു. അമ്മ ശ്യാമള. അനിയൻ ഗോപി. ഇവരെല്ലാം ആയിരുന്നു അവന്റെ കുടുംബം. അവന്റെ അച്ഛൻ മുഴുക്കുടിയൻ ആയതിനാൽ എന്നും വഴക്കായിരുന്നു. പഠിക്കാൻ പറ്റാതെ വിഷമിച്ചുറങ്ങിയ  എത്രയോ നാളുകൾ. അവൻ പത്താം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവന്റെ അച്ഛൻ മരിക്കുന്നത്. ജോലിക്കിടയിൽ ഹൃദയാഘാതം ഉണ്ടായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇനി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു അവൻ. പ്രായമായ അമ്മ., ആറിൽ പഠിക്കുന്ന അനിയൻ, ജീവിതം കഴിഞ്ഞു എന്ന് വിചാരിച്ചു നിൽക്കുന്ന സമയത്ത് ഒരു ദൈവദൂതനെ പോലെ ഒരാൾ കടന്നു വന്നു. അത് അവന്റെ മലയാളം മാഷായ മിഥുൻ സാറായിരുന്നു. അവനെ ആശ്വസിപ്പിച്ചു അതിനു ശേഷം കുറച്ചു പണം അവന്റെ അമ്മയുടെ കയ്യിൽ വെച്ചുകൊടുത്തു. അല്പം മുന്നോട്ട് നടന്ന് മിഥുൻ  സാർ നിന്നു. സാർ "ഉണ്ണി.. ഉണ്ണി".... എന്ന് വിളിച്ചു. "എന്താ മാഷേ" ഉണ്ണി മാഷിന്റെ അടുത്തെത്തി. "ഉണ്ണി..... നീ തളരരുത്. ഇനി നീ അച്ഛന്റെ സ്ഥാനത്തുനിന്ന് നിന്റെ അമ്മയെ നോക്കണം. അനിയനെ പഠിപ്പിച്ച് നല്ല നിലയിൽ ആക്കണം. ഒരു വീട് വയ്ക്കണം. നല്ലതുപോലെ പഠിക്കണം. വിധിയെനമുക്ക് മാറ്റാൻ കഴിയില്ല. എന്നാൽ വിധിയെ അതിജീവിക്കാൻ പഠിക്കണം.അത് നിനക്ക് കഴിയും. "  മാഷ് മുന്നോട്ടു നടന്നു. അവന്റെ കണ്ണുകളിൽ വാശിയുള്ള തിളക്കം. മാഷിന്റെ ആ വാക്കുകളിൽ അവൻ ഒരു പ്രത്യേക സന്തോഷം കണ്ടെത്തി. അവൻ തീരുമാനിച്ചു. അമ്മയേയും അനിയനെയും പരിപാലിക്കേണ്ടത് എന്റെ ഉത്തരവാദിത്വം ആണ്. ഞാൻ അത് ചെയ്യും. അവൻ വീട്ടിലേക്ക് നടന്നു. വാശിയോടെ പഠിച്ച അവനെ ആ വർഷം എസ്എസ്എൽസിക്ക് 9 എ പ്ലസ് നേടാൻ കഴിഞ്ഞു. പ്ലസ് ടു പാസ് ആയതിനുശേഷം ഉന്നതപഠനത്തിന് പണമില്ലാത്തതിനാൽ പത്രം വിറ്റും ഹോട്ടലിൽ ജോലി ചെയ്തു കിട്ടുന്ന പൈസ കൊണ്ട് അവൻ പഠിച്ചു. സിവിൽ സർവീസ് പരീക്ഷ എഴുതി. നല്ല മാർക്കോടെ വിജയം കരസ്ഥമാക്കി. അവൻ ഇപ്പോൾ ചെറ്റക്കുടിലിൽ താമസിക്കുന്ന ഉണ്ണി അല്ല. സബ്കളക്ടർ ഉണ്ണി. ഇന്ന് അവന് വലിയ വീടുണ്ട് അനിയൻ ഡിഗ്രിക്ക് പഠിക്കുന്നു. അമ്മ സന്തോഷമായി കഴിയുന്നു. അവൻ ആഗ്രഹിച്ചതുപോലെ നല്ല ഒരു ജീവിതം കരസ്ഥമാക്കി അവൻ ആഗ്രഹിച്ചതുപോലെ നല്ല ഒരു ജീവിതം കരസ്ഥമാക്കി ഇതെല്ലാം നേടാൻ കഴിഞ്ഞത് മലയാളം വാക്കുകൾ ആണ്.ഇതെല്ലാം നേടാൻ കഴിഞ്ഞത് മലയാളം വാക്കുകൾ ആണ്. ഉണ്ണി ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു അവന്റെ മാഷ് മരിക്കുന്നത് ഉണ്ണി ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു അവന്റെ മാഷ് മരിക്കുന്നത്. എന്നാലും മാഷിന്റെ വാക്കുകൾ ഇപ്പോഴും അവനിൽ ജീവിച്ചിരിപ്പുണ്ട്. ഇത് അവന്റെ കഥ. വിദ്യ കൊണ്ട് എന്ത് നേടാൻ കഴിയും എന്ന് മനസ്സിലാക്കി തന്ന അവന്റെ കഥ. വിജയെ പേടിക്കേണ്ട ധൈര്യത്തോടെ തോൽപ്പിക്കണം എന്ന് മനസ്സിലാക്കി തരുന്ന അവന്റെ കഥ
കഥ ഇവിടെ അവസാനിക്കുന്നില്ല ഇതുപോലെ പല ഒന്നും ആരും മലയാളം നമ്മുടെ ചുറ്റുപാടും ഉണ്ട് അവരെ പാഠം ആക്കുക മനസ്സിലാക്കുക ഈ കഥ ഇവിടെ അവസാനിക്കുന്നില്ല ഇതുപോലെ പല ഉണ്ണി മാരും മലയാളം നമ്മുടെ ചുറ്റുപാടും ഉണ്ട്. അവരെ പാഠം ആക്കുക മനസ്സിലാക്കുക വിധിയെ അതിജീവിക്കുക. വിധിയെ അതിജീവിക്കുക
അഭിദേവ്
9 പി.എച്.എച്.എസ് കുളനട
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ