നീ ഒരു ഇത്തിരി വലിയ ഭീകരൻ
ലോകം മുഴുവൻ നിൻനാമമുൾമുനയിൽ
പ്രകൃതി മനുഷനെ നിലയ്‌ക്ക്‌നിർത്താൻ
എങ്ങുനിന്നോ നിന്നെ അയച്ചതാണോ?
കരയിലെ ജീവനെ കടലിലെ
അലപോലെ വിഴുങ്ങും വിചിത്ര വ്യാധി
മനുഷ്യരെയെല്ലാം മരണത്തിലേക്കിതാ
തള്ളിക്കയറ്റും കൊലപാതകൻ
പ്രളയത്തിൻ പടിവാതിൽ താണ്ടിക്കടന്നതും
പുതുമയായി വന്നുനീ ജീവനെടുപ്പതും
പുതിയൊരു വാതിൽ തുറന്നിതാ നിൽക്കുന്നു
കൊറോണ രൂപത്തിൽ മരണദൂതൻ
ഇക്കണ്ട കാലം ഞാൻ ഇത്രയും യാതന
ലോകത്തിലിതുവരെ കണ്ടതില്ല
വാനവർ പുകഴ്ത്തും തേജസാം കേരളം
ആശ്രയം ഇല്ലാതെ നിൽക്കുന്നതും
അമ്മയായ് കാണുന്ന ജന്മനാടിന്നിതാ
രോഗത്തിൻ തീ ജ്വാലയാകുന്നുവോ?
രോഗവിമുക്ത കേരളത്തിൽ വാഴുവാൻ
നമുക്കിതാ പ്രതിരോധ നടപടികൾ സ്വീകരിക്കാം