കൊറോണ എന്ന നേരിപോടിനുള്ളിൽ
ഒരു കനലായി ജനം നീറിടുമ്പോൾ.
ജീവനെ ജനിച്ചു ഭീതി പരത്തി
മഹാമാരി ഭീകരരൂപം പൂണ്ടിടുമ്പോൾ.
നാടെങ്ങും നിശ ബ്ദമായ് മൂകമായി മാറിടുമ്പോൾ.
മരണത്തിന് മണിനാദം
ലോകം എങ്ങും മുഴങ്ങിടുമ്പോൾ
ഭീകരനാം ഈ കൊലയാളിയെ ദൂരെ അകറ്റാം നമുക്ക് ഒന്നായ്
ശുചിത്വം എന്നും പാലിച്ചിടാം
കൈകൾ കഴുകിടാം നമുക്ക് എപ്പോഴും
അകലം പാലിക്കണം നാം എപ്പോഴും .
കൂട്ട് കൂടാതെ കൂട്ടം കൂടാതെ
മനസുകൊണ്ട് എപ്പോഴും ഒരുമിച്ചിടാം.