പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം കുട്ടികളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം കുട്ടികളിലൂടെ

നമ്മുടെ അമ്മയായ ഭൂമീദേവി നമുക്കു വേണ്ടി എല്ലാം കരുതി വച്ചിട്ടുണ്ട്. പക്ഷേ മനുഷ്യൻ അത്യാർത്തിമൂലം ഈ മണ്ണും ജലസമ്പത്തും വനസമ്പത്തും ദുരുപയോഗം ചെയ്ത് പരിസ്ഥിതിയെ നശിപ്പിക്കുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവൻ നിലനിൽക്കാൻ അത്യാവശ്യമാണ്. പ്രകൃതിക്ക് ഏറ്റവും ഭീഷണിയായ കാര്യങ്ങളാണ് പ്ലാസ്റ്റിക് , കീടനാശിനികൾ, പുക തുടങ്ങിയവ. കൂടാതെ മരം മുറിക്കുന്നതും കുന്നുകൾ നിരത്തുന്നതും വയൽ നികത്തുന്നതുമെല്ലാം പരിസ്ഥിതിയെ ബാധിക്കും. ഇവയെല്ലാം കുറച്ചാൽ സുനാമി, ഉരുൾ പൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷനേടാം. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വളരെയേറെ കാര്യങ്ങൾ ചെയ്യാനാകും. മാതാപിതാക്കളോടും മുതിർന്നവരോടും സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും അവരെ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കാനുമാകും. സ്കൂൾ പരിസ്ഥിതി ക്ലബ്ബിൽ അംഗങ്ങളായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. ഓരോ കൊച്ചു കരങ്ങൾക്കും ഓരോ തൈ വച്ചുപിടിപ്പിക്കാനാവും. മരങ്ങൾ മഴയായും മഴ പുഴയായും മാറുന്നു. പുഴകൾ കാർഷിക സമൃദ്ധിക്ക് വഴിയൊരുക്കുന്നു. ഇതിലേക്ക് നാടിനെ നയിക്കേണ്ടത് വരുംതലമുറയുടെ കടമയാണ്.

അബിന ബിനോയി
4 ബി പങ്ങട ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം