ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/ഒരു ക്വാറിന്റിൻ കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ക്വാറിന്റിൻ കാലം

എന്നത്തേയും പോലെ ഒരു പ്രവർത്തി ദിവസം എല്ലാവരും അവരവരുടെ ജോലി തിരക്കുകളിൽ ഏർപ്പെട്ട് സമയം. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ എല്ലാവരും പെട്ടെന്നാണ് വാർത്താ മാധ്യമങ്ങളിലും മൊബൈൽ ഫോണുകളിലും കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന മഹാമാരി ശ്രദ്ധേയമായത്. ആരംഭത്തിൽ ഈ രോഗത്തെ നിസ്സാരമായി കണ്ടു എങ്കിലും ദിനംപ്രതി കൊറോണഎന്ന വൈറസ് ജനങ്ങൾക്കിടയിൽ ശക്തമായി വ്യാപിക്കുകയാണ് ഉണ്ടായത്. 2018 19 കാലഘട്ടത്തിൽ പിടിപെട്ട് നിപ്പാ വൈറസ് നേക്കാൾ തീവ്രമായിരുന്നു കോവിഡ് 19 എന്ന മഹാമാരി. അമേരിക്ക ഇറ്റലി പോലുള്ള ഒട്ടനേകം രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ജനങ്ങൾ ആണ് ഈ രോഗത്തിന് ഇരയായത്. കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കുവാൻ ആരോഗ്യ മേഖലകളിൽ ഇതുവരെ ഒന്നും തന്നെ സാധിച്ചിട്ടില്ല. കൊറോണ ഭീതിയെ തുടർന്ന് എല്ലാ സർക്കാർ സ്ഥാപനങ്ങളും തൊഴിൽ മേഖലകളും, ആരാധനാലയങ്ങളും, അടച്ചുപൂട്ടേണ്ടി വന്നു. ഗതാഗതവും നീണ്ട കാലയളവിൽ നിർത്തിവച്ചു. ഒരുമാസത്തേക്ക് രാജ്യമെമ്പാടും കർശനമായ നിയന്ത്രണങ്ങൾ തുടരേണ്ടി വന്നു. കൊറോണ വ്യാപനം ശക്തമായി തുടരുന്നതിനാൽ പൊതുജനങ്ങളും അധികൃതരും ഉൾപ്പെടെ ഉള്ളവരിൽ പുതിയ ഒരു അതിഥി കൂടി വന്നു ചേർന്നു മുഖാവരണം( മാസ്ക്). വിജനത നിറഞ്ഞ അന്തരീക്ഷവും, തെരുവുകൾ എങ്ങും ജനങ്ങൾക്കിടയിൽ കൊറോണ എന്ന ആശങ്കയെ നോക്കികണ്ടു. ജാതിഭേദം പ്രായമോ ഒന്നും തന്നെ മാനിക്കാതെ ആയിരുന്നു കൊറോണ യുടെ വരവ്. ആളുകൾക്ക് തൊഴിലുകൾ ഇല്ലാതെയായി വീട്ടിൽ ഇരിക്കേണ്ടി വന്നു. സാമ്പത്തിക പ്രതിസന്ധിയിൽ ആയി മാറുകയും ചെയ്തു. രോഗികൾക്ക് ചികിത്സ ഇല്ലാതെയും കുട്ടികൾക്ക് പഠനം ലഭിക്കാതെയും അടുത്തത് എന്ത് എന്ന് ആവലാതിയും അധികൃതർ നേരിടേണ്ടിവന്നു. ഏതു നാണയത്തിന് രണ്ടു വശങ്ങൾ ഉണ്ടെന്ന് പറയുന്നതുപോലെ കൊറോണ കും നല്ല വശങ്ങൾ ഉണ്ട്. പൊതു ചടങ്ങുകളിലും ആഘോഷങ്ങളിലും

Alan V M
8 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം