നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ഒരു കുടയും കുഞ്ഞു പെങ്ങളും. പുനർവായന

ഒരു കുടയും കുഞ്ഞു പെങ്ങളും. പുനർവായന
                     മലയാള സാഹിത്യത്തിൽ എന്നും തിളങ്ങി നിൽക്കുന്ന മുട്ടത്തുവർക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന കഥ. ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ്.  പള്ളിക്കൂടത്തിൽ പോകുമ്പോൾ തന്റെ കൊച്ചു പെങ്ങളെ കുടയിൽ കയറ്റാതിരുന്ന പൂമംഗലം ബംഗ്ലാവിലെ ഗ്രേസിയെ കല്ലെറിഞ്ഞത് കാരണം നാടുവിടുന്ന ബേബിയും,  ലില്ലിയും മാതാപിതാക്കൾ ഇല്ലാതിരുന്ന കാരണത്താൽ അമ്മയുടെ ചേട്ടത്തിയുടെ വീട്ടിൽ ആയിരുന്നു  താമസം. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പ്രകൃതക്കാരി ആയിരുന്നു ഇവർ. ജേഷ്ഠൻ നാടുവിടുമ്പോൾ ലില്ലി യോട് താൻ കുട വാങ്ങാൻ പോവുകയാണെന്നും പറഞ്ഞിരുന്നു. വർഷങ്ങളോളം കാത്തിരുന്നു ഫലമുണ്ടായില്ല. പേരമ്മയുടെ ശല്യം സഹിക്കവയ്യാതായപ്പോൾ അവളും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി അങ്ങനെ അവളെ റോഡരികിൽ വെച്ച് ഒരു ഡോക്ടറും കുടുംബവും കാണുകയും അവർ അവളെ കൊണ്ടുപോയി വളർത്തുകയും ചെയ്തു. നാടുവിട്ട ബേബി കുട വാങ്ങാൻ പണത്തിനായി പല ജോലികളും ചെയ്തു. ഇങ്ങനെ പല ജോലികൾ ചെയ്ത് കിട്ടിയ പണം തെരുവിലെ തന്റെ കൂട്ടുകാരായ ആരോ മോഷ്ടിക്കുകയും ചെയ്തു. ഈ കാരണത്താൽ അവൻ മനംനൊന്ത് ഒരു  ചായക്കടയിൽ   ജോലിക്ക് നിന്നു.  അവിടുന്ന് ഒരുപാട് ദുരനുഭവങ്ങൾ അവന് ഉണ്ടായി. ലില്ലിയുടെ വളർത്തച്ഛൻ ആയ ഡോക്ടർ ലില്ലിയുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തുകയും ഒരുപാട് കാലങ്ങൾക്കുശേഷം അവനെ കണ്ടെത്തുകയും ചെയ്തു.
റിഷാൻ
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം