ഉരുവായി ഞാനുമെൻ അമ്മ ......
ഉദരത്തിൽ എപ്പഴോ ഉടയോൻ കൊടുത്തൊരു
മുത്തിനെ കാത്തിടാൻ ആദ്യമായ് ഒരുമ്മ തന്ന്
ഉള്ളിൽ നിറയെ സ്നേഹം തന്ന് തൻ മാറോട് ചേർത്തണച്ചു ..
എന്നുമെൻ അമ്മ തൻ പൊന്നുമ്മ കിട്ടുവാൻ
ഓടി വന്നാ മടിത്തട്ടിൽ ചായണം
ഒരോ മുള്ളിനുമപ്പുറം പുലരുന്ന പൂക്കളെ
കാണാൻ പഠിപ്പിച്ചെന്നെ വളർത്തിയൊരമ്മ
മക്കളെ എന്നാ വിളിയിൽ അലിഞ്ഞിലാതായി പോവുന്നെന്റെ നോവുകൾ ...........