കാലചക്രം ഗതിവേഗ മോടുമ്പോൾ
ഭൂമി 'ശാസ്ത്ര'മാകെ മാറീടുന്നു.
പേരുകേട്ടിടാ രോഗങ്ങളൊക്കെയും
പാഞ്ഞടുക്കുന്നിവിടെ പൊടുന്നനേ...
അറ്റുപോകുന്നൊരായിരം ജീവനോ..
തെറ്റു നാം മനസ്സിലാക്കീടണം.
ഒറ്റക്കെട്ടായി ചെറുത്തു നിന്നീടുകിൽ
കൈ പിടിയിലായി 'രോഗ പ്രതിരോധം'.
വേണം മുഖ്യമായി വ്യക്തി ശുചിത്വമേ
വേണ്ടിടേണ്ടതോ നല്ല ആഹാരവും
കൃത്യമായ വ്യായാമവും പിന്നെ-
വൃത്തിയുള്ളോരാ ചുറ്റുപാടുമേ
കൈ കഴുകിടാം ഇടവേളകൾ തോറുമേ
വേണ്ടുവോളം വെള്ളം കുടിച്ചിടാം.
നല്ല ചിന്തയും മനോധൈര്യവും പാകി
'സ്വർഗ്ഗ'തുല്യമീ ലോകം തളിർക്കട്ടെ...
രാവുമെ പകലെന്നു മേയില്ലാതെ
നാടിനായി അലയും മാലാഖമാർ,
ശുശ്രൂഷകർ പിന്നെയായിരം 'നന്മകൾ'
നന്ദിയോടെ സ്മരിച്ചിടാമേവരേം...
പൊരുതി ജയിച്ചീടാം ഇടവേളയും കൂട്ടരേ...