ശുചിത്വമാർന്നൊരു ഭൂമി
സുന്ദര മാർന്നൊരു ഭൂമി
പോയ് പോയിടുന്നൊരാ
പ്രകൃതി തൻ ജീവകങ്ങളേ
തിരികെപിടിച്ചിടാംനമുക്കൊന്നായ്
പാലിച്ചിടാം നല്ല ശീലങ്ങൾ
അകറ്റിടാം മാറാ രോഗങ്ങളെ
അരുതേ മനുഷ്യാ ചെയ്യരുതേ
ഭൂമിക്ക് മേലുള്ള ചൂഷണങ്ങൾ
പ്രക്യതിയാം അമ്മയിൽ
മാലിന്യമാം വിഷം നിറക്കാതെ
കാത്തു കൊൾകേനാം ശുദ്ധമായ്
വ്യക്തി ശൂചിത്വം പാലിക്കാം
നേരിടാം നമുക്കി രോഗങ്ങളെ
സംരക്ഷിച്ചിടു ഈ പ്രകൃതിയെ
ആരോഗ്യമുള്ള നാളേക്കായി......