നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ലോട്ടോ 21

Schoolwiki സംരംഭത്തിൽ നിന്ന്
ലോട്ടോ 21

നെതർലാൻഡിൽ നിന്നും ഏതാണ്ട് മൂന്നു മണിക്കൂർ യാത്രയ്ക്കുശേഷം വെനീസിൽ എത്തുന്ന ലോട്ടോ 21എന്ന തീവണ്ടിയുടെ ശബ്ദം കാതിലേക്ക് ഇരച്ചുകയറിയ അപ്പോഴാണ് ഡോക്ടർ ബെഞ്ചമിൻ സമയത്തെക്കുറിച്ച് ഓർത്തത്.
പൊതുവേ അപകടകാരികൾ അല്ലാത്ത പുതിയ ഇനം വൈറസുകളെ പറ്റി പഠനം നടത്തുന്ന ഒരു ഗവേഷകൻ കൂടിയാണ് ഡോക്ടർ ബെഞ്ചമിൻഉച്ചയ്ക്ക് ശേഷം ഏതാണ്ട് രണ്ടു മണിയോടെയാണ് ലേഡി വിക്ക് 40എന്ന തീവണ്ടി വെൻ ഈസ് സ്റ്റേഷൻ കടന്നുപോകുന്നത്. അതുകഴിഞ്ഞാൽ മൂന്നുമണിക്കൂർ കാത്തിരിപ്പിനുശേഷം അഞ്ചുമണിയോടെ വെനീസിൽ എത്തുന്ന തീവണ്ടിആണ്‌ ലോട്ടോ 21, അതുകൊണ്ടുതന്നെ വന്നിറങ്ങുന്ന വരും അതിൽ കയറാനായി കാത്തുനിൽക്കുന്ന വരുമാ യാത്രക്കാർ വളരെയേറെയാണ്. ഓഫീസ് ജോലി കഴിഞ്ഞു പോകുന്നവരും സ്കൂൾ കുട്ടികളും എല്ലാം ഇതിൽ പെടുംതിരക്ക് ഏറെ ആയതുകൊണ്ടും ഇതുകഴിഞ്ഞാൽ അടുത്തെങ്ങും വണ്ടി ഇല്ലാത്തതുകൊണ്ടുംലോട്ടോ 21 ഏകദേശം ഇരുപത് മിനിറ്റോളം വെനീസ് സ്റ്റേഷനിൽ നിർത്തിയിടും. വെൻ ഈസ് സ്റ്റേഷന്റ അടുത്താണ് ഡോക്ടർ ബെഞ്ചമിൻ ഗവേഷണ ലാബ് സ്ഥിതിചെയ്യുന്നത്.ലാബിനോട് അടുത്തുള്ള ഒരു കെട്ടിടത്തിലാണ് അദ്ദേഹം താമസിക്കുന്നത്.ലോട്ടോ 21-ലെ നിത്യ യാത്രക്കാരനാണ് 12 കാരനായ ഹാരി. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായ അവനെ മുത്തശ്ശൻ ആണ് വളർത്തുന്നത്. ഡോക്ടർ ബെഞ്ചമിൻ താമസിക്കുന്ന കെട്ടിടത്തിന് അടുത്തുള്ള ചെറിയ വീട്ടിലാണ് ഹാരിയും മുത്തശ്ശനും താമസിക്കുന്നത്. തെരുവിലെ കാഴ്ചകൾ ആസ്വദിച്ച് പതിവുപോലെ ഹരി വീട്ടിലേക്ക് നടക്കുകയാണ്. എന്നും ഹാരിയുടെ വരവും കാത്ത് തെരുവിൽ രണ്ടുപേര് ഉണ്ടായിരിക്കും. ഒന്ന് ചെരുപ്പുകുത്തി ആയ ഹെഡ് വിക്ക് എന്ന് വൃദ്ധനാണ്.ഹെഡ് വിക്ക് ഹാരി ക്ക് എന്നും ഒരു നല്ല സുഹൃത്താണ്. എന്നും മടങ്ങിവരുമ്പോൾ ഹാരി കയ്യിൽ രണ്ടു റൊട്ടിക്കഷണങ്ങൾ കരുതാറുണ്ട്. അതിലൊന്ന് അവൻ ഹെഡ് വിക്കിന് നൽകും. ആ ചെറിയ കഷ്ണം റൊട്ടിയിൽ വൃദ്ധന്റെ വയറുനിറയില്ല എങ്കിലും മനസ്സു നിറഞ്ഞിരുന്നു. രണ്ടാമതായി ഹെഡ് വിക്കിനെ പോലെതന്നെ ആരുടെയും ശ്രദ്ധയില്ലാതെ തെരുവിൽ കഴിയുന്ന ലൂഡോ എന്ന നായയാണ്. ബാക്കിയുള്ള റൊട്ടിക്കഷണം അവൻ ആനയ്ക്ക് നൽകും. ഹാരിയുടെ നിത്യജീവിതത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങളാണ് ഇവർ.സാധാരണയായി ബഞ്ചമിനെ ഒപ്പമാണ് ഹാരി വീട്ടിലേക്ക് മടങ്ങുന്നത്. ബെഞ്ചമിൻ എന്ന ഡോക്ടറും അദ്ദേഹത്തിൻറെ ലാബും അവൻറെ കുഞ്ഞു മനസ്സിൽ എന്നും ആകാംക്ഷ ഉളവാക്കുന്നവയാണ്. ലാബിൽ നിന്നും ഇറങ്ങിയ പിറകെ ബെഞ്ചമിൻ വിളിച്ചു പറയുന്നത് ഹാരി കേട്ടു. ഹേ മാർട്ടിൻ ക്ലീൻ ചെയ്ത ശേഷം ലാബിലെ എല്ലാ ജനാലകളും നന്നായി അടച്ചു എന്ന് ഉറപ്പു വരുത്തണം.ലാബിലെ ക്ലീനർ ആണ് മാർട്ടിൻ തികച്ചും മടിയനും അശ്രദ്ധയുമാണ് അയാൾ. പലപ്പോഴും ജനാലകൾ അയാൾ പകുതി ചാരുകയേ ഒള്ളു. അതുകൊണ്ടുതന്നെ ബെഞ്ചമിൻ അയാളെ ഓർമ്മിപ്പിക്കുക പതിവാണ്. ഡോക്ടർ ബെഞ്ചമിൻ ഇപ്പോൾ ഒരു പുതിയ വൈറസിനെ കുറിച്ചുള്ള ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യം ഹരിക്ക് അറിയാം. ലാബിൽ നിന്നും വീട്ടിലേക്കുള്ള അവരുടെ സംഭാഷണം മുഴുവനും വൈറസിനെ കുറിച്ച് ആയിരുന്നുഇതേസമയം ലാബിൽ മാർട്ടിൻ തട്ടിയും മുട്ടിയും ഉള്ള ക്ലീനിങ് പ്രവർത്തിയിൽ ആയിരുന്നു. നേരം ഇരുട്ടും തോറും ക്ലീനിങ് വേഗതയും കൂടി വന്നു. ഓ എൻറെ ദൈവമേ ഇതെല്ലാം കഴിഞ്ഞിട്ട് ഞാൻ ഇനി എപ്പോൾ വീട്ടിൽ പോകാനാണ്. അയാൾ സ്വയം പറഞ്ഞു. ഏതാണ്ട് ഏഴ് മണിയോടെ അയാൾ വൃത്തിയാക്കി എന്നു വരുത്തി വീട്ടിലേക്ക് മടങ്ങാനുള്ള ധൃതിയിൽ ജനാലകൾ എല്ലാം വേഗം അടച്ചു. എന്നാൽ ലാബിലെ വെൻറിലേറ്റർ അടയ്ക്കാൻ അയാൾ മറന്നിരുന്നു.ലാബിന്റെ ചുറ്റുപാടിൽ എവിടെയോ കഴിയുന്ന ഒരു എലി ലാബിലെ അന്തരീക്ഷം വിശപ്പടക്കാൻ വല്ലതും കിട്ടുമോ എന്നറിയാൻ ഇറങ്ങിയതാ ആവും, വെൻറിലേറ്റർ ഉള്ളിലൂടെ അത് ലാബിലേക്ക് ഉള്ള പ്രവേശനം കണ്ടെത്തി. ഭക്ഷണം തിരിക്കുന്നതിനിടയിൽ തട്ടിയും മുട്ടിയും ഏതൊക്കെയോ ടെസ്റ്റ് ട്യൂബ് കളും മറ്റും താഴെ വീണു പൊട്ടി. പൊട്ടിയ ടെസ്റ്റ്ട്യൂബ് കളുടെയും ഗ്ലാസുകളുടെയും അരികിലായി അവിടെയൊക്കെ ഒന്ന് നക്കിയ ശേഷം എലി വന്ന വഴിയേ തിരിച്ചു പോയി.പിറ്റേന്നു രാവിലെ ബെഞ്ചമിൻ മാർട്ടിനെ വിളിക്കുന്നു. ഹലോ മാർട്ടിൻ ഞാൻ കുറച്ചു ദിവസം ഇവിടെ ഉണ്ടാവില്ല. നെതർലാൻഡിലെ ക്ക് പോവുകയാണ് ഡോക്ടർ ബെന്നിയെ ഒന്ന് കാണണം ഏറിയാൽ ഒരാഴ്ച. താൻ ലാബ് നോക്കി കൊള്ളണം. വൃത്തിയാക്കുന്ന കാര്യം മറക്കരുത്. ഓ ശരി സാർ, ഞാൻ നോക്കിക്കൊള്ളാം. മാർട്ടിൻ മറുപടി പറഞ്ഞു. കുറച്ചുകഴിഞ്ഞ് ഹാരി ഫ്ലാറ്റിനു താഴെ നിന്ന് ബെഞ്ചമിൻ എ നോക്കി വിളിച്ചു ചോദിച്ചു.ഹേ ഡോക്ടർ ബെഞ്ചമിൻ താങ്കൾ ഇന്ന് ലാബിൽ പോകുന്നില്ലേ. ബെഞ്ചമിൻ കാര്യങ്ങൾ വിശദീകരിച്ചു. ഹാരി സ്കൂളിലേക്കുള്ള യാത്ര ആരംഭിച്ചു. വഴിയിൽ തന്നെ കാത്ത് ലൂഡോ നിൽപ്പുണ്ടായിരുന്നു. ഹായ് ലൂഡോ ഇന്നാ നിനക്കായി ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഒരു എലി യുമായി കളിക്കുകയായിരുന്നു ലൂഡോ. ഹാരി യുടെ വിളി കേട്ട് ലൂഡോ എലിയെ ഉപേക്ഷിച്ച് അവൻറെ അരികിലേക്ക് എത്തി. അതേസമയംഹെഡ് വിക്ക് ഇതു കാണുന്നുണ്ടായിരുന്നു.ഹാരി നീ സ്കൂളിലേക്ക് പോവുകയല്ലേ എന്തിനാ വെറുതെ അവനെ തൊട്ട് കൈ ചീത്തയാക്കുന്നത്, ഹെഡ് വിക്ക് ചോദിച്ചു. ഓ അതൊന്നും കുഴപ്പമില്ലമറുപടിയായി ഹരി പറഞ്ഞു. ഒരാഴ്ചകായി മാത്രമാണ് ബെഞ്ചമിൻ യാത്ര പോയതെങ്കിലും ഗവേഷണത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഡോക്ടർ ബെന്നി യോടൊപ്പം സ്വീഡനിലേക്ക് പോകേണ്ടിവന്നു. അവിടെനിന്നും തൻറെ പുതിയ ഗവേഷണ വിഷയമായ വൈറസിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ അദ്ദേഹത്തിന് സാധിച്ചു.കൊറോണ എന്ന് ശാസ്ത്രീയ നാമമുള്ള തൻറെ വൈറസ് അത്ര പാവത്താൻ അല്ല എന്ന സത്യം തിരിച്ചറിഞ്ഞ അദ്ദേഹം നാട്ടിൽ എത്തിയപ്പോഴേക്കും രണ്ടര ആഴ്ചയോളം കഴിഞ്ഞിരുന്നു. മടങ്ങിയെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് വളരെ ദുഃഖകരമായ ഒരു വാർത്തയായിരുന്നു. ഒരാഴ്ച മുൻപ് പനി കൂടിയ നിലയിൽ ഹരിയെ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. മൂന്നു ദിവസം മുൻപ് അവൻ മരിച്ചു. ഈ ദുഃഖത്താൽ അവൻറെ മുത്തശ്ശൻ തളർന്നുവീണു അദ്ദേഹവും ഇപ്പോൾ ആശുപത്രിയിലാണ്.ഡോക്ടർ ബെഞ്ചമിൻ ഹരിയുടെ മുത്തശ്ശനെ കാണാൻ പോയിരുന്നു. അന്നു രാത്രി ബെഞ്ചമിൻ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. പിറ്റേന്നു രാവിലെ ലാബിൽ എത്തിയ അദ്ദേഹം മാർട്ടിനെ അവിടെയെങ്ങും കാണാതെ ആയപ്പോൾ അയാളുടെ വീട്ടിലേക്ക് തിരക്കി ചെന്നു. വീട്ടിലെ കിടക്കയിൽ പനിപിടിച്ചു കിടക്കുകയായിരുന്നു മാർട്ടിൻ. ഹാരിയുടെ മരണത്തെ കുറിച്ച് താൻ അറിഞ്ഞു എന്നും പനി പിടിച്ചതിനാൽ അഞ്ചാറു ദിവസമായി ലാബ് വൃത്തിയാക്കാൻ കഴിഞ്ഞില്ല എന്നും അയാൾ പറഞ്ഞു.തിരിച്ച് ലാബിലേക്ക് വരുന്ന വഴിയാണ് റോബിൻ എന്ന ചായക്കടകരനെ ബെഞ്ചമിൻ യാദൃശ്ചികമായി കാണാനിടയായത്. ഹാരി മരിക്കുന്നതിന് ഒന്ന് രണ്ടു ദിവസം മുൻപ് ചെരുപ്പ് കുത്തി ആയ ഹെഡ് വെക്കും അയാളുടെ നായയും മരിച്ചു എന്ന് ബെഞ്ചമിൻ നോബിനിൽ നിന്നും അറിയുന്നു. തിരികെ ലാബിൽ എത്തിയ ബെഞ്ചമിൻ അവിടെ അനുഭവപ്പെട്ട ദുർഗന്ധത്തിന് കാരണം തിരക്കി ലാബിന് അരികിലായി ഒന്ന് രണ്ട് എലികൾ ചത്തു കിടക്കുന്നു ഏകദേശം അവ ചത്തിട്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞിരിക്കുന്നു ലാബിന് ഉള്ളിൽ കടന്ന് അദ്ദേഹത്തെ അത്ഭുതപ്പെടുത്തികൊണ്ട് മറ്റൊരു കാഴ്ച ഉണ്ടായിരുന്നു. പോകുമ്പോൾ താൻ സൂക്ഷിച്ചിരുന്ന വൈറസ് ടെസ്റ്റ്യൂബ് കാണുന്നില്ല. കുറച്ചുനേരം തിരക്കിയ ശേഷം ലാബിലെ ചവറ്റുകുട്ടയിൽ പൊട്ടി കിടക്കുന്ന ടെസ്റ്റ്യൂബ് കഷണങ്ങൾ അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെട്ടു. ആ നിമിഷം ഡോക്ടർ ബെന്നിയും, ഹാരിയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞതുമായ കാര്യങ്ങളും, പട്ടണത്തിൽ പേര് അറിയാതെ വളർന്നുകൊണ്ടിരിക്കുന്ന രോഗവും, ചത്ത എലികളും നായയും എല്ലാം ഒരു നിമിഷം അദ്ദേഹത്തിൻറെ മനസ്സിലൂടെ മിന്നി മറഞ്ഞു.താൻ വല്ലാതെ വൈകിയിരിക്കുന്നു എന്ന് സത്യം തിരിച്ചറിഞ്ഞ നിമിഷം, കൊറോണ എന്ന വില്ലനെ ലോകത്തിനു മുൻപിൽ കാട്ടിക്കൊടുക്കാൻ താൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പകച്ചു നിന്നു.........

സമീര. എസ്
9 E നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ