സന്ധ്യതൻ ഇരുൾനീക്കി വിരിയുന്ന സൂര്യനായി
പുലരുവാനായി ഞാൻ കാത്തിരിക്കുന്നു
പുലർക്കാല പക്ഷികൾ ആഹ്ലാദമണിയുമ്പോൾ
വീണ്ടുമെൻ ജീവിതം പൂവിടുന്നു
പുലരും വെളിച്ചത്തിൽ വിരിയുന്ന പൂക്കൾ തൻ
വിജയഗാഥയെന്നിൽ വിരിയുന്നു
അകലേക്കു മറയുന്ന രാത്രിതൻ തോഴനെൻ
ഉള്ളിലെ ഇരുളുകൾ നീക്കിടുന്നു
ഇനിയുമൊരു പുലരിയുണ്ടെന്നു ഞാൻ ഓർക്കുന്നു
എൻ അന്ധകാരത്തിനറുതിയായി
നന്മതൻ കുടനീർത്തി ഇനിയൊന്നു നിൽക്കുവാൻ
ഞാനുമെൻ പ്രകൃതിയും കാത്തിടുന്നു
മരിക്കാത്ത ധീരനായി നാളെ നീ ഉയരുമ്പോൾ
ഞാനുമിനി നിന്നൊപ്പം ഉദിച്ചിരിക്കും !
--