നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ജീവിതത്തിൽ അമ്മയുടെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതത്തിൽ അമ്മയുടെ പ്രാധാന്യം

അങ്ങ് ദൂരെയൊരു ഗ്രാമത്തിൽ ഒരു അമ്മയുണ്ടായിരുന്നു .ദാരിദ്ര്യത്തിൻ്റെ വക്കിലായിരുന്നു ആ അമ്മയുടെ ജീവിതം.പക്ഷേ ആ ബുദ്ധിമുട്ടുകൾ ഒന്നും അറിയിക്കാതെയാണ് ആ അമ്മ അവരുടെ രണ്ടു മക്കളേയും വളർത്തിയത്. അതു കൊണ്ടു തന്നെ ആ മക്കൾക്കാർക്കും തന്നെ അമ്മയെത്ര കഷ്ട്ടപ്പെട്ടിട്ടാണ് തങ്ങളെ നോക്കുന്നത് എന്ന് അറിയില്ലായിരുന്നു. അറിയാൻ അവർ ആഗ്രഹിച്ചിട്ടും ഇല്ല.


ചെറുപ്പത്തിൽ അച്ഛനെ നഷ്ടപ്പെട്ട അവർക്ക് അച്ഛൻ്റെയെല്ലാ സ്നേഹവും നൽകി വളർത്തിയത് അവരുടെ അമ്മയാണ് .എന്നാൽ അതിൻ്റെയൊരു സ്നേഹവും മക്കൾക്ക് അമ്മയോടില്ലായിരുന്നു .ഒരു ദിവസം പെട്ടെന്ന് അവരുടെ അമ്മ കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ വയ്കിയിരുന്നു. ആ അമ്മ ലോകം വിട്ടു പോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവരുടെ ഏറ്റവും അടുത്ത ഒരു ബന്ധു കാണാൻ വന്നു.ബന്ധുവിനോട് സംസാരിച്ചിരുന്ന അവർ അമ്മയുടെ ഓർമ്മകൾ പരസ്പരം പങ്കുവയ്ച്ചിരുന്നു. അന്നാണ് അവർക്ക് അമ്മ തങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉള്ളവളാണെന്ന് മനസ്സിലായത്. അന്നവരുടെ ഹൃദയം അമ്മയുടെ ഓർമ്മകളിൽ നീറി പുകയുകയായിരുന്നു .തങ്ങളുടെ തെറ്റുകൾ മനസ്സിലായി വന്നപ്പോഴേക്കും അവർക്ക് നഷ്ടമായത് സ്വന്തം അമ്മയുടെ ജീവനും വാത്‌സല്യവും ആണ്.


ജീവിതം അങ്ങനെയാണ് നാം ചില സത്യങ്ങൾ തിരിച്ചറിയുമ്പോഴേക്കും നമ്മുടെ അടുത്തു നിന്നും എന്തെങ്കിലും ഒക്കെ വേർപെട്ടിട്ടുണ്ടാകും തിരിച്ചു കിട്ടാത്തവിധം.

അനുഗ്രഹ വിനോദ്
8F നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ